കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എ കെ ടി ഐ ഡബ്ല്യൂ എ( ഓൾ കേരള ട്രെയിനിങ് ഇന്സ്ടിട്യൂഷൻസ് വെൽഫയർ അസോസിയേഷൻ )കണ്ണൂര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ സൂചന നിൽപ്പ് സമരം നടത്തി.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക, വാടക , കരണ്ട് ബിൽ തുടങ്ങിയവയിൽ ഇളവ് നൽകുക, മൊറട്ടോറിയം അനുവദിക്കുക, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക ഉത്തേജക പാക്കേജ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടന്നത്.
തുടര്‍ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 20* *ചൊവ്വാഴ്ച തിരുവനന്തപുരം സെക്രട്ടറിയേറ്റിന്* മുന്നിൽ ഉപവാസ സമരം നടക്കും.
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉത്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും എം എൽ എ മാരെയും സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.ഷനിൽ കെ പി സ്വാഗതം പറഞ്ഞു.
മൊയ്തീന്‍ മെട്രിക്സ് അധ്യക്ഷനായി
അനില്‍ കുമാര്‍ കെ എസ് ( സംസ്ഥാന പ്രസിഡന്റ് AKTIWA ) ഉത്ഘാടനം ചെയ്തു
രഞ്ജിത് കെ പി, ഡാനിഷ്, റഹീസ് പി മട്ടന്നൂര്‍, അബ്ദുള്‍ റസാഖ്.
നന്ദി: അഖില്‍ കൃഷ്ണ സി എച്ച്. ആശംസകൾ പറഞ്ഞു