24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗ​വ​ർ​ണ​ർ ഇ​ന്ന് ഉ​പ​വ​സി​ക്കും
Kerala

ഗ​വ​ർ​ണ​ർ ഇ​ന്ന് ഉ​പ​വ​സി​ക്കും

സ്ത്രീ​​​ക​​​ൾ​​​ക്ക് എ​​​തി​​​രെ​​​യു​​​ള്ള അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രേ​​​യും സ്ത്രീ ​​​സു​​​ര​​​ക്ഷി​​​ത കേ​​​ര​​​ള​​​ത്തി​​​നും സ്ത്രീ​​​ധന നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഇ​​​ന്ന് ഉ​​​പ​​​വ​​​സി​​​ക്കും. ഗാ​​​ന്ധി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ഉ​​​പ​​​വാ​​​സ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30 മു​​​ത​​​ൽ ആ​​​റു വ​​​രെ​​​ ഗ​​​വ​​​ർ​​​ണ​​​ർ തൈ​​​ക്കാ​​​ട് ഗാ​​​ന്ധി​​​ഭ​​​വ​​​നി​​​ൽ നേ​​രി​​ട്ടെ​​ത്തി ഉ​​പ​​വാ​​സ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ലാ​​​ണു ഗാ​​​ന്ധി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഉ​​​പ​​​വാ​​​സ​​​മെ​​​ന്ന​​​തി​​​നാ​​​ൽ രാ​​​വി​​​ലെ എ​​​ട്ടു​​​മു​​​ത​​​ൽ 4.30 വ​​​രെ രാ​​​ജ്ഭ​​​വ​​​നി​​​ലി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​റും ഉ​​​പ​​​വ​​​സി​​​ക്കും.

സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​പ​​​വാ​​​സ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഗ​​​വ​​​ർ​​​ണ​​​റു​​ടെ ഉ​​​പ​​​വാ​​​സ സ​​​മ​​​രം കേ​​​ര​​​ള​​​ത്തി​​​ലെ സ്ത്രീ​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കാ​​​ത്ത സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​ലേ​​​ക്കാ​​​കും വി​​​ര​​​ൽ ചൂ​​​ണ്ടു​​​ക. ഇ​​തു വ​​​ലി​​​യ സം​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​യൊ​​​രു​​​ക്കാ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ആ​​​യു​​​ധ​​​മാ​​​ക്കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

കേ​​​ര​​​ള ഗാ​​​ന്ധി സ്മാ​​​ര​​​ക നി​​​ധി, ഇ​​​ത​​​ര ഗാ​​​ന്ധി​​​യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​ണ് ഉ​​​പ​​​വാ​​​സ സ​​​മ​​​രം. സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നു മ​​​രി​​​ച്ച കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി വി​​​സ്മ​​​യ​​​യു​​​ടെ വീ​​​ട് നേ​​​ര​​​ത്തെ ഗ​​​വ​​​ർ​​​ണ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Related posts

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor

വാണിജ്യ, വ്യവസായ മേഖലകളിൽ പുതുതലമുറയുടെ കഴിവുകൾ ഉപയോഗപ്പെടുത്തണം: മന്ത്രി പി രാജീവ്

Aswathi Kottiyoor

ഓട്ടോ-ടാക്‌സി ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും

Aswathi Kottiyoor
WordPress Image Lightbox