കാക്കയങ്ങാട്:കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന പഞ്ചായത്ത് നിലപാടിനെതിരെ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണേ്ടരി ഉദ്ഘാടനം ചെയ്തു.എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് ഒ.ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്,യുഡിഎഫ് നേതാക്കളായ വി. രാജു,എം.കെ മുഹമ്മദ്,കെ എം ഗിരീഷ്,കെ.വി റഷീദ്, സിബി ജോസഫ്,മിഥിലാജ് വിളക്കോട്,എം.കെ കുഞ്ഞാലി,പി.കെ അഷ്റഫ്, പി പി സക്കറിയ,ദീപ ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.