കേളകം: കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല സമിതി. മലയോര മേഖലയിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാൻ സർക്കാരും , ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. ലോക്ക് ഡൗൺ മൂലം കാർഷിക വിളയ്ക്ക് വില തകർച്ച നേരിടുമ്പോഴാണ് വന്യമൃഗ ശല്യവും കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. അതോടൊപ്പം തന്നെ ആന മതിൽ എത്രയും വേഗത്തിൽ പൂർത്തിയാക്കുക, ആന മതിൽ തകർന്ന സ്ഥലങ്ങളിൽ എത്രയും വേഗത്തിൽ പുനർ നിർമ്മിക്കണമെന്നും മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജീഫിൻ മുട്ടപ്പള്ളി , വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ, സെക്രട്ടറി വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി സിസിൽ മാളിയേക്കൽ, ട്രഷറർ വിനീഷ് മഠത്തിൽ, ജോഷൽ ഇന്തുക്കൽ, ഷെറിൻ കാട്ടുക്കുന്നേൽ, സോനു തടത്തിൽ,ബിനിൽ മറ്റത്തിൽ, ആൻ മരിയ തുടങ്ങിയവർ സംസാരിച്ചു.