30.4 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • സുവര്‍ണ കേളകം സുന്ദര കേളകം പദ്ധതി ;ശുചീകരണ യജ്ഞത്തിന് തുടക്കമായി
Kelakam

സുവര്‍ണ കേളകം സുന്ദര കേളകം പദ്ധതി ;ശുചീകരണ യജ്ഞത്തിന് തുടക്കമായി

കേളകം :  സുവര്‍ണ കേളകം, സുന്ദര കേളകം പദ്ധതിയുടെ ഭാഗമായി ശുചീകരണ യജ്ഞത്തിന് തുടക്കമായി. കേളകം ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി കെ വിനോദ്, അസി.സെക്രട്ടറി എം സി ജോഷ്വാ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് കുട്ടി വാളുവെട്ടിക്കല്‍, ജനറല്‍ സെക്രട്ടറി ജോസഫ് പാറക്കല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  കേളകം ടൗണിലെ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ടൗണിലെ വ്യാപാരികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, ചുമട്ട് തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related posts

അടക്കാത്തേട് കരിയം കാപ്പിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകൾ നശിപ്പിച്ചു…………..

കേളകം നാനാനിപൊയിലെ പുത്തൻപുരയിൽ മീനാക്ഷി [ 80 ] നിര്യാതയായി.

കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox