കണ്ണൂർ: സ്ത്രീധന കൊലപാതകങ്ങളും സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കും സ്ത്രീധന നിരോധനത്തിനും പഞ്ചായത്തു മുനിസിപ്പൽ തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷയെക്കുറിച്ചു പ്രസംഗിക്കുന്നതല്ലാതെ കാര്യക്ഷമമായി ഒന്നും ചെയ്യാൻ കേരള സർക്കാർ ശ്രമിക്കുന്നില്ല.സ്ത്രീധനം വാങ്ങിയോ, നൽകിയോ ഉള്ള വിവാഹങ്ങളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാൻ നിയമം കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ടോമി മാത്യു അധ്യക്ഷത വഹിച്ചു. മനോജ് ടി സാരംഗ്, എൻ. റാം, സി.പി. ജോൺ, കെ. ശശികുമാർ, കാട്ടുകുളം ബഷീർ, ജിജ ജെയിംസ് മാത്യു, ലിജോയ് തോമസ് എന്നിവർ പ്രസംഗിച്ചു.