കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂൾ നടപ്പിലാക്കുന്ന ‘സെക്കൻഡ് ബെൽ ‘ പദ്ധതിക്ക് തുടക്കമായി .രാവിലെ 1O മണി മുതൽ 11.30 വരെ കുട്ടികൾ വീടുകളിൽ ഓൺ ലൈൻ സംവിധാനങ്ങളെ ഒഴിവാക്കി പൂർണ്ണമായും പുസ്തകങ്ങളെയും ,നോട്ടുബുക്കുകളെയും ആശ്രയിച്ചുള്ള പഠനമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. കുട്ടികൾ പഠിക്കേണ്ട ഭാഗങ്ങളെ സംബന്ധിച്ച് തലേദിവസം വിവരം നൽകും ഈ സമയം കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും സംശയനിവാരണത്തിനുമായി അധ്യാപകർ വീടുകളിലെത്തും. ക്ലാസ് അന്തരീക്ഷത്തിലേക്ക് വീടുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം പരിപാടിയുടെ ഉദ്ഘാടനം ഓൺ ലൈനായി പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.ഇരിട്ടി എ ഇ ഒ ജെയ്സൻ എം ടി അധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസി സണ്ട് ഫിലോമിന തുമ്പൻ തുരുത്തിയിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ് ,ഹെഡ്മാസ്റ്റർ ഷാജി ജോൺ ,ജോഷി കൊട്ടാരത്തിൽ,അന്നമ്മ ഐസക്ക് ,എന്നിവർ സംസാരിച്ചു