ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.
പ്രതിദിനം വെർച്വൽ ക്യൂവിലൂടെ 5000 പേർക്ക് പ്രവേശനം നൽകും. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉളളവർക്കും 2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്കുമായിരിക്കും പ്രവേശനം.വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക.