24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിലെ പാചകവാതക മേഖലയിലെ ചുമട്ട് തൊഴിലാളികള്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
kannur

ജില്ലയിലെ പാചകവാതക മേഖലയിലെ ചുമട്ട് തൊഴിലാളികള്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കണ്ണൂര്‍ ജില്ലയിലെ പാചകവാതക മേഖലയിലെ ചുമട്ട് തൊഴിലാളികള്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. കണ്ണൂര്‍ ഡിസ്ട്രിക്ട് ഫ്യൂയല്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് പണിമുടക്ക്. പാചക വാതക ഏജന്‍സികളില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ വാഹനത്തില്‍നിന്ന് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് 2016 ജനുവരിയില്‍ ജില്ലാ ലേബര്‍ ഓഫീസറുണ്ടാക്കിയ കരാര്‍ പ്രകാരമാണ് കൂലി ലഭിക്കുന്നത്. 2018ല്‍ ഇതിന്റെ കാലാവധി അവസാനിച്ചു. ഇതിനുശേഷം അഞ്ചുതവണ കൂലി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസര്‍ യോഗം വിളിച്ചിട്ടും ഉടമകള്‍ പങ്കെടുത്തില്ല. ഈ സഹാചര്യത്തിലാണ് പണിമുടക്ക്.

Related posts

മിഴി തുറക്കുന്നു കാണാക്കാഴ്‌ചകളുടെ ലോകം

Aswathi Kottiyoor

കളിക്കളങ്ങൾ കൈവിട്ട്‌ റെയിൽവേ ; സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും വാണിജ്യകേന്ദ്രങ്ങളാക്കും……………

Aswathi Kottiyoor

പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox