23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ജ​ന​കീ​യ ഫ​ണ്ട് പി​രി​വു​ക​ള്‍​ക്കു ‌ നി​യ​ന്ത്ര​ണം വേ​ണം: ഹൈ​ക്കോ​ട​തി
Kerala

ജ​ന​കീ​യ ഫ​ണ്ട് പി​രി​വു​ക​ള്‍​ക്കു ‌ നി​യ​ന്ത്ര​ണം വേ​ണം: ഹൈ​ക്കോ​ട​തി

ചി​​​കി​​​ത്സാ ചെ​​​ല​​​വി​​​ന​​​ട​​​ക്കം ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കുവേണ്ടി ന​​​ട​​​ത്തു​​​ന്ന ജ​​​ന​​​കീ​​​യ ഫ​​​ണ്ട് പി​​​രി​​​വു​​​ക​​​ള്‍​ക്കു​​മേ​​ൽ (ക്രൗ​​​ഡ് ഫ​​​ണ്ടിം​​ഗ്) സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണം വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ആ​​​ര്‍​ക്കും, എ​​​പ്പോ​​​ഴും ആ​​​രു​​​ടെ പേ​​​രി​​​ലും പ​​​ണം പി​​​രി​​​ക്കാ​​​മെ​​​ന്ന അ​​​വ​​​സ്ഥ പാ​​​ടി​​​ല്ല, എ​​​ന്നാ​​​ല്‍ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണം ത​​​ട​​​യ​​​രു​​​തെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സ്‌​​​പൈ​​​ന​​​ല്‍ മ​​​സ്‌​​​കു​​​ല​​​ര്‍ അ​​​ട്രോ​​​ഫി എ​​​ന്ന അ​​​പൂ​​​ര്‍​വ​​​രോ​​​ഗം ബാ​​​ധി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന അ​​​ഞ്ചു​​​മാ​​​സം പ്രാ​​​യ​​​മു​​​ള്ള ഇ​​​മ്രാ​​​ന്‍ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ചി​​​കി​​​ത്സയ്​​​ക്ക് സ​​​ര്‍​ക്കാ​​​ര്‍ സ​​​ഹാ​​​യം തേ​​​ടി പി​​​താ​​​വ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

ജീ​​​വ​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​ണ​​​പ്പി​​​രി​​​വി​​​ല്‍ യൂ​​​ട്യു​​​ബ​​​ര്‍​മാ​​​ര്‍ സ്വ​​​ന്തം അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് പ​​​ണം ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണെ​​​ന്നു ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ കോ​​​ട​​​തി ആ​​​രാ​​​ഞ്ഞു. സ​​​മൂ​​​ഹ​​മാ​​​ധ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ പി​​​രി​​​ക്കു​​ന്ന പ​​​ണം സം​​​ബ​​​ന്ധി​​​ച്ച് പി​​​ന്നീ​​​ട് ത​​​ര്‍​ക്ക​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​രം ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണം സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​ക്കൂ​​​ടേ​​യെ​​ന്നും കോ​​ട​​തി ചോ​​ദി​​ച്ചു.​​

വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​ന്‍റെ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും ക​​​ര്‍​ശ​​​ന നി​​​രീ​​​ക്ഷ​​​ണ​​​വും ഇ​​​ട​​​പെ​​​ട​​​ലും ഉ​​​ണ്ടാ​​​ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​മ​​​ഗ്ര​​​മാ​​​യ ന​​​യ​​​മു​​​ണ്ടാ​​​ക​​​ണം. പ​​​ണ​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ട​​​മ​​​ട​​​ക്കം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ എ​​​ന്തു ന​​​ട​​​പ​​​ടി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക​​​യെ​​​ന്ന് അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

18 കോ​​​ടി​​​യു​​​ടെ മ​​​രു​​​ന്ന് ആ​​​വ​​​ശ്യ​​​മു​​​ള്ള ഇ​​​മ്രാ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യു​​​ള്‍​പ്പെ​​​ടെ വി​​​ദ​​​ഗ്ധ​​സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് ന​​​ല്‍​കു​​​ന്ന റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ച് തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി, ഹ​​​ര്‍​ജി വീ​​​ണ്ടും ജൂ​​​ലൈ 19നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി

Related posts

കെ-സ്വി​ഫ്റ്റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്

Aswathi Kottiyoor

ലോക പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ് അന്തരിച്ചു

Aswathi Kottiyoor

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox