പേരാവൂർ:വികസന പാതയിൽ സഞ്ചരിക്കുന്ന മലയോര മേഖലയിൽ മുതൽക്കൂ.ട്ടായ് നവ ബിസിനസ് സംരംഭം. പേരാവൂർ പട്ടണത്തിൽ ജനങ്ങൾക്ക് ആവശ്യ സേവനങ്ങൾ കൃത്യമായി ലഭിക്കാൻ സഹായിക്കും വിധം അഞ്ചോളം ഓഫീസുകൾ ഒരു കുടക്കീഴിൽ സംയോജിപ്പിച്ച് മികച്ച നിലവാരത്തിലുള്ള ബിസിനസ്സ് സംരംഭത്തിന് 2021 ജൂലൈ 12 തിങ്കളാഴ്ച്ച “കെ.ടി. കൺസൾട്ടൺസി ” എന്ന സ്ഥാപനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട എം.എൽ.എ. അഡ്വ: സണ്ണി ജോസഫ് ഉത്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കുന്നു. കണ്ണലയിൽ ഇലക്ട്രോണിക്സിന് എതിർ വശത്ത് കൊട്ടിയൂർ റോഡിലെ ഈ സ്ഥാപനം റിയൽ എസ്റ്റേറ്റ്, മാര്യേജ് ബ്യൂറോ, ഹോം നഴ്സിംഗ്, ജോബ് കൺസൾട്ടൻസി, ടൂർ & ട്രാവൽസ് മേഖലയിൽ മറ്റെങ്ങും ലഭിക്കാത്ത സേവനങ്ങൾ ഉറപ്പു നൽകുകയും നാടിന്റെ വികസനത്തിന് മുതൽ കൂട്ടാകുകയും ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ കെ.ടി.തോമസ് അറിയിച്ചു. വിശിഷ്ടാഥികൾ ആയി പി.പി വേണുഗോപാൽ പ്രസിഡന്റ്, പേരാവൂർ ഗ്രാമ പഞ്ചായത്ത്,
ബിജോയി എം എൻ, സർക്കിൾ ഇൻസ്പെക്ടർ പേരാവൂർ എന്നിവർ സന്നിഹിതരാകും. ഈ മഹത്തായ സംരംഭത്തിന്റെ തുടക്കത്തിന് ഏവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് സംഘാടകർ അറിയിച്ചു..
previous post