24.8 C
Iritty, IN
September 23, 2023
  • Home
  • Kottiyoor
  • മലയോരത്ത്​ തെരഞ്ഞെടുപ്പ് ചർച്ച വിഷയമായി ‘ബഫർ സോൺ
Kottiyoor

മലയോരത്ത്​ തെരഞ്ഞെടുപ്പ് ചർച്ച വിഷയമായി ‘ബഫർ സോൺ

കേ​ള​കം: ബ​ഫ​ര്‍ സോ​ണും പ​ട്ട​യം റ​ദ്ദാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​െൻറ പു​തി​യ നി​യ​മ​വും രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും മ​ല​യോ​ര​ത്ത് പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച വി​ഷ​യ​മാ​കും

വ​നാ​തി​ര്‍ത്തി​യി​ല്‍ മാ​ത്ര​മ​ല്ല കി​ലോ​മീ​റ്റ​ര്‍ ക​ട​ന്ന് ടൗ​ണു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍പോ​ലും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ത്തി കൃ​ഷി​ന​ശി​പ്പി​ക്കു​ക​യും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും ഗു​രു​ത​ര പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്യു​ന്ന​ത്​ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ 13 പേ​രാ​ണ് ആ​റ​ളം, കൊ​ട്ടി​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത് 39ല​ധി​കം ആ​ളു​ക​ള്‍ക്കാ​ണ്. ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ൽ 11 കി​ലോ മീ​റ്റ​ർ ആ​ന​മ​തി​ൽ നി​ർ​മി​ച്ചെ​ങ്കി​ലും ആ​റ​ളം ഫാം ​കാ​ട്ടാ​ന​ക​ളു​ടെ പി​ടി​യി​ൽ ത​ന്നെ​യാ​ണ്. യു.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​െൻറ കാ​ല​ത്ത് വ​ള​യം​ചാ​ല്‍ മു​ത​ല്‍ അ​ട​യ്ക്കാ​ത്തോ​ട് രാ​മ​ച്ചി വ​രെ പ​ത്ത​ര കി​ലോ​മീ​റ്റ​ര്‍ ആ​ന പ്ര​തി​രോ​ധ മ​തി​ല്‍ തീ​ര്‍ത്ത​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സം ന​ല്‍കി​യി​രു​ന്നു. ഓ​ടം​ന്തോ​ട്, മ​ഠ​പ്പു​ര​ച്ചാ​ല്‍, പെ​രു​മ്പു​ന്ന, കാ​ളി​ക​യം, അ​ണു​ങ്ങോ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​മാ​ണ്. മ​ണ​ത്ത​ണ – ആ​റ​ളം മ​ല​യോ​ര ഹൈ​വേ, കൊ​ട്ടി​യൂ​ര്‍ ബോ​യ്​​സ് ടൗ​ണ്‍ അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത തു​ട​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ രാ​ത്രി​കാ​ല​യാ​ത്ര വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ ഭീ​ഷ​ണി​മൂ​ലം ജ​നം ബു​ദ്ധി​മു​ട്ടി​ലാ​ണ്.

കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മു​ള്ള​ന്‍പ​ന്നി ആ​ക്ര​മ​ണം മൂ​ലം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മാ​ത്ര​മു​ണ്ടാ​യി​ട്ടു​ള്ള​ത്. ബ​ഫ​ര്‍ സോ​ണ്‍ ആ​ണ് മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യം.

ആ​റ​ളം, കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ അ​തി​ര്‍ത്തി​യി​ല്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ള്‍ ഉ​ണ്ടാ​ക്കു​വാ​നു​ള്ള വ​നം വ​കു​പ്പി​െൻറ നീ​ക്ക​മാ​ണ് പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​കു​ന്ന​ത്. കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​െൻറ അ​തി​ര്‍ത്തി​യി​ല്‍നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ മു​ത​ല്‍ 3.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് ബ​ഫ​ര്‍ സോ​ണ്‍ ഏ​രി​യ ആ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ക​ര​ട് വി​ജ്​​ഞാ​പ​നം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​െൻറ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളും ഇ​തി​ല്‍പെ​ടും.

ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല​ക​ളി​ല്‍ റ​വ​ന്യൂ നി​യ​മ​ങ്ങ​ള്‍ക്ക് പു​റ​മെ വ​ന​നി​യ​മ​ങ്ങ​ള്‍കൂ​ടി ബാ​ധ​ക​മാ​കും.

ഇ​തോ​ടെ നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ഈ ​മേ​ഖ​ല​യി​ലും ബാ​ധ​ക​മാ​കും. ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ എ​ടു​ത്ത ന​ട​പ​ടി​ക​ള്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍ച്ച ചെ​യ്യ​പ്പെ​ടും. നി​ര്‍ദി​ഷ്​​ട മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് വി​ക​സ​നം, 44ാം മൈ​ല്‍ ബ​ദ​ല്‍ റോ​ഡ്, പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന കൊ​ട്ടി​യൂ​ര്‍ ബോ​യ്​​സ് ടൗ​ണ്‍ ചു​രം റോ​ഡി​െൻറ പു​ന​ര്‍നി​ർ​മാ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍ച്ച​യാ​കു​മെ​ന്നും ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

Related posts

കൊട്ടിയൂർ എൻഎസ്എസ് കെയു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു

വന്യമൃഗശല്യം ; കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

പ്രതിഭാ പുരസ്കാര പരിപാടിക്ക് തുടക്കം.

WordPress Image Lightbox