22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി വേണം: കെ​സി​വൈ​എം
Iritty

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി വേണം: കെ​സി​വൈ​എം

കേ​ള​കം : മ​ല​യോ​ര മേ​ഖ​ല​യി​ൽവ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ നി​ഷ്ക്രി​യ​മാ​യി പെ​രു​മാ​റു​ക​യാ​ണെന്ന് കെസിവൈഎം ചുങ്കക്കുന്ന് മേഖല. മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ലോ​ക്ഡൗ​ൺ മൂ​ലം കാ​ർ​ഷി​ക വി​ള​കൾക്ക് വി​ലത്തക​ർ​ച്ച നേ​രി​ടു​മ്പോ​ഴാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യ​വും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ആ​ന​മ​തി​ൽ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. ആ​ന​മ​തി​ൽ ത​ക​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ അ​വ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര മാ​ർ​ഗ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് മേ​ഖ​ലാ​സ​മി​തി അ​റി​യി​ച്ചു.
മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ഫി​ൻ മു​ട്ട​പ്പ​ള്ളി , വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​റ്റി പു​തു​പ്പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി വി​മ​ൽ വി​ൽ​സ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​സി​ൽ മാ​ളി​യേ​ക്ക​ൽ, ട്ര​ഷ​റ​ർ വി​നീ​ഷ് മ​ഠ​ത്തി​ൽ, സെ​ന​റ്റ് മെം​ബ​ർ ജോ​ഷ​ൽ ഇ​ന്തു​ക്ക​ൽ, ഷെ​റി​ൻ കാ​ട്ടു​ക്കു​ന്നേ​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ സോ​നു ത​ട​ത്തി​ൽ, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നി​ൽ മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ആറളം ഫാമിലെ കാടുവെട്ടിത്തെളിക്കാൻ 20 പേർക്ക് യന്ത്രവും പരിശീലനവും

Aswathi Kottiyoor

ആറളം ഫാമിലും പാലപ്പുഴയിലും നാശം വിതച്ച് കാട്ടാനകൾ ………….

Aswathi Kottiyoor

കോവിഡ്  ബാധിച്ച് മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox