26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • മാ​ർ​ഗ​നി​ർ​ദേ​ശം കാ​ത്ത് പട്ടികയിൽനിന്നു പു​റ​ത്താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ
kannur

മാ​ർ​ഗ​നി​ർ​ദേ​ശം കാ​ത്ത് പട്ടികയിൽനിന്നു പു​റ​ത്താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ

ക​ണ്ണൂ​ര്‍: മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ മാ​ർ​ഗ​നി​ര്‍​ദേ​ശം കാ​ത്ത് കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ നി​ന്നു പു​റ​ത്താ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ.
മ​ര​ണ​സ​ര്‍​ട്ടി​ഫ​ക്ക​റ്റി​ല്‍ മ​ര​ണ​കാ​ര​ണം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച നി​ര​വ​ധി​പേ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ത്തി​ന് പു​റ​ത്താ​ണ്. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തു​പ്ര​കാ​രം ആ​റാ​ഴ്ച​ക്ക​കം മാ​ന​ദ​മ​ണ്ഡ​ങ്ങ​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശം.
എ​ന്നാ​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ മ​ര​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.
കോ​വി​ഡ് ബാ​ധി​ച്ചും കോ​വി​ഡ് ചി​കി​ത്സ​യെ‌​ത്തു​ട​ര്‍​ന്ന് മൂ​ന്നു മാ​സ​ത്തി​ന​ക​വും കോ​വി​ഡും അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ള്‍ വ​ഴി​യും മ​രി​ച്ച​വ​രെ കോ​വി​ഡ് മ​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ആ​ശു​പ​ത്രി രേ​ഖ​ക​ളി​ല്ല എ​ന്ന​തും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​ര്‍​ക്ക് മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​മ്പോ​ള്‍ മ​ര​ണ​കാ​ര​ണം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള കോ​ള​മി​ല്ലാ​യി​രു​ന്നു.
അ​തി​നാ​ല്‍ മ​ര​ണ​കാ​ര​ണം ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​കാ​ര​പ്പെ​ടി​ല്ല. സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു എ​ന്ന രേ​ഖ ആ​വ​ശ്യ​മാ​ണ്. നി​ല​വി​ല്‍ മ​ര​ണ​ശേ​ഷം ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ സ​മൂ​ല മാ​റ്റം ആ​വ​ശ്യ​മാ​ണ്. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​ര്‍​ക്ക് മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ടി വ​രും. എ​ന്നാ​ല്‍ മ​രി​ച്ച രോ​ഗി​യു​ടെ ആ​ശു​പ​ത്രി രേ​ഖ​ക​ളി​ല്‍ കോ​വി​ഡെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ എ​ങ്ങ​നെ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ.

Related posts

കണ്ണൂര്‍ ജില്ലയിൽ ഇന്ന് 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor

റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷൻ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും…

Aswathi Kottiyoor

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് വീ​ണ്ടും ച​ര​ക്കു ക​പ്പ​ലെ​ത്തി

Aswathi Kottiyoor
WordPress Image Lightbox