26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം ; സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറാകും.
Kerala

35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം ; സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറാകും.

അഡീഷണൽ ചീഫ് സെക്രട്ടറിമാർ ഉൾപ്പെടെ 35 ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയെ പ്ലാനിങ് ആൻഡ്‌ എക്കണോമിക് അഫയേഴ്സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിയായി നിയമിച്ചു. സഞ്ജയ് കൗൾ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസറാകും. ‌ എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട്‌, കോട്ടയം, പത്തനംതിട്ട കലക്ടർമാർക്കും മാറ്റമുണ്ട്‌.

പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ടുമെന്റ്‌ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാതോമസിന് ആരോഗ്യകുടുംബക്ഷേമവകുപ്പിന്റെ അധികചുമതല നൽകി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി വേണുവിന് ടൂറിസത്തിന് പുറമെ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ചുമതല നൽകി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ശാരദാമുരളീധരനാണ് ലോക്കൽ സെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിന്റെ ചുമതല.

കെഎസ്‌ഐഡിസി എംഡി എം ജി രാജമാണിക്കത്തിന്‌ പട്ടികജാതി വികസന വകുപ്പ്‌ ഡയറക്‌ടറുടെ അധികചുമതല. കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ എസ്‌ ഹരികിഷോറിനെ വ്യവസായ വാണിജ്യ വകുപ്പ്‌ ഡയറക്‌ടറാക്കി. ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ കമീഷണർ എ കൗശികന്‌ മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്‌ടറുടെ അധിക ചുമതല. സർവേ ആൻഡ്‌ ലാൻഡ്‌ റെക്കോർഡ്‌സ്‌ ഡയറക്‌ടർ ആർ ഗിരിജയെ ഫിഷറീസ്‌ ഡയറക്‌ടറാക്കി. ഭണ്ഡാരി സ്വഗത്‌ രവീന്ദർചന്ദാണ്‌ കാസർകോട്‌ കലക്‌ടർ. പിഐ ശ്രീവിദ്യയാണ്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ. എറണാകുളം കലക്‌ടർ എസ്‌ സുഹാസിനെ ആർബിഡിസി എം ഡി ആക്കിച്ചു. കോഴിക്കോട്‌ കലക്‌ടർ എസ്‌ സാംബശിവറാവുവിനെ സർവേ ആൻഡ്‌ ലാൻഡ്‌ റെക്കോർഡ്‌സ്‌ ഡയറക്‌ടറാക്കി. കേരള സ്റ്റേറ്റ്‌ ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ എംഡിയുടെ അധിക ചുമതലയും നൽകി. കാസർകോട്‌ കലക്‌ടർ സജിത്ത്‌ ബാബുവിനെ പൊതുവിതരണ വകുപ്പ്‌ ഡയറക്‌ടറാക്കി. ദേശീയ ആയുഷ്‌ മിഷൻ ഡയറക്‌ടറുടെ അധിക ചുമതലയും നൽകി.

തൃശൂർ കലക്‌ടർ ഷാനവാസിനെ എംജിഎൻആർഇജിഎസ്‌ ഡയറക്‌ടറാക്കി. പൊതുഭരണ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ഹരിത വി കുമാർ തൃശൂർ കലക്ടർ. പത്തനംതിട്ട കലക്‌ടർ നരസിംഹുഗാരി റെഡ്ഡിയാണ്‌ കോഴിക്കോട്‌ കലക്‌ടർ. ജാഫർ മാലിക്കാണ്‌ എറണാകുളം കലക്‌ടർ. കോട്ടയം കലക്‌ടർ എം അഞ്‌ജന പൊതുഭരണ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയാകും. പഞ്ചായത്ത്‌ ഡയറക്‌ടർ പി കെ ജയശ്രീയെ കോട്ടയം കലക്‌ടറാക്കി. സാമൂഹ്യ നീതി വകുപ്പ്‌ ഡയറക്‌ടർ ഷീബ ജോർജിനെ ഇടുക്കി ജില്ലാ കലക്‌ടറാക്കി. ഇടുക്കി കലക്‌ടർ എച്ച്‌ ദിനേശനാണ്‌ പുതിയ പഞ്ചായത്ത്‌ ഡയറക്‌ടർ. ദിവ്യ എസ്‌ അയ്യരെ പത്തനംതിട്ട കലക്‌ടറായി നിയമിച്ചു. എറണാകുളം ജില്ലാ വികസന കമീഷണർ അഫ്‌സാന പർവീൺ കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ സിഇഒ ആകും. കായിക യുവജനകാര്യ ഡയറക്‌ടർ ജെറൊമിക്‌ ജോർജിന്‌ ലാൻഡ്‌ റവന്യു ജോയിന്റ്‌ കമീഷണറുടെ അധിക ചുമതല നൽകി.

പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ടോണിക്‌ ആൻഡ് ഇൻഫർമേഷൻ), രാജേഷ്‌കുമാർ സിൻഹ ( കയർ, വനം വന്യജീവി വകുപ്പ്) റാണിജോർജ്‌ (സാമുഹ്യനീതിവകുപ്പ്, വനിതാശിശുവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ.ഷർമിള മേരി ജോസഫ് (നികുതി, സ്‌പോർട്‌സ്, യുവജനകാര്യം, ആയുഷ്), ടിങ്കുബിസ്വാൾ (തുറമുഖം, മൃഗസംരക്ഷണം, ഡയറി ഡെവലപ്‌മെന്റ്), ആനന്ദ് സിങ് (പബ്ലിക്‌ വർക്‌സ്, കെഎസ്ടിപി), സുരഭ് ജെയിൻ (ലോക്കൽസെൽഫ് അർബൻ), ഡോ.രത്തൻ യു ഖേൽക്കർ (കേരള ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് ), ബിജുപ്രഭാകർ (ഗതാഗത സെക്രട്ടറി,), സി എ ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക്‌ റിലേഷൻസ്.

Related posts

തലയുയർത്തി ഇൻഫോപാർക്ക്‌ ; 8500 കോടിയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി

Aswathi Kottiyoor

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

Aswathi Kottiyoor

പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox