ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്റ്റാൻ സ്വാമിയെ ഇല്ലാതാക്കിയ ഭരണകൂട ഭീകരതയ്ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ ജ്വാല പേരാവൂരിൽ നടന്നു. പേരാവൂർ ഫോറോന വികാരി റവ: ഡോ: തോമസ് കൊച്ചു കരോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂന പക്ഷ സെൽ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ പൊയിൽ മുഹമ്മദ്, ബൈജു വർഗ്ഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, യൂത്ത് ലീഗ് നേതാവ് സിറാജ് പൂക്കോത്ത്, കെ.’ എം ഗിരീഷ് കുമാർ, ജിജോ ആൻ്റണി, തോമസ് പാറയ്ക്കൽ, കെ.കെ വിജയൻ ,ജോണി ചിറമ്മൽ, ജിൻസ് മേക്കൽ, ജോയി മഞ്ഞള്ളി, ജോർജ് പള്ളിക്കുടിയിൽ ബെന്നി ചിറമ്മൽ, വർഗ്ഗീസ് സി.വി, ജോസ് വി.യു, പി.പി.അലി, മാത്യു കൊട്ടംച്ചുരം, എസ്.കെ. ഇസ്മായിൽ, ജോർജ് കല്ലടി, കുഞ്ഞുമോൻ കൊല്ലരിക്കൽ, മധു ആയ്യോത്തുംച്ചാൽ, മെയ്തീൻ പാറക്കണ്ടം എന്നിവർ പ്രസംഗിച്ചു