27.1 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • പരിസ്ഥിതി ലോല പ്രദേശം ;ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
Kottiyoor

പരിസ്ഥിതി ലോല പ്രദേശം ;ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കേളകം: പരിസ്ഥിതി ലോല പ്രദേശം സീറോ പോയിന്റായി നിലനിര്‍ത്താനുള്ള നിവേദനം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം അംഗീകരിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.എംഎല്‍എ അഡ്വ സണ്ണി ജോസഫിന്റെ അധ്യക്ഷനായി . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ആറളം വന്യജീവി സങ്കേതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോലപ്രദേശമാക്കുന്നതിനെതിരെ ജനപ്രതിനിധികളും കര്‍ഷക പ്രതിനിധികളും ചേര്‍ന്ന് പരിസ്ഥിതി ലോല പ്രദേശം സീറോ പോയിന്റില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച നിവേദനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കപ്പെടാതിരിക്കുകയും ഏരിയ പുനര്‍നിര്‍ണയിച്ച് എത്രയും പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പക്ഷം 10 കിലോമീറ്ററായി നിജപ്പെടുത്തണമെന്നും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ആറളം വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നത്. യോഗത്തില്‍ പങ്കെടുത്ത ജനപ്രതികളെല്ലാം തന്നെ സീറോ പോയിന്റ് ആയി നിലനിര്‍ത്തണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കില്ലെന്ന വാദം യോഗത്തില്‍ ഉയര്‍ന്നതോടെ ജനപ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ യോഗം ചേര്‍ന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് യോഗം അവസാനിപ്പിച്ചത്.കേളകം പഞ്ചായത്തില്‍ തിങ്കളാഴ്ച 3 മണിക്കും ,ആറളം പഞ്ചായത്തില്‍ 11 മണിക്കുമാണ് യോഗം നടക്കുക.യോഗത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍,ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഷജ്‌ന, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ അനില്‍കുമാര്‍ വനാതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Related posts

പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം സ്കൂളിൽ കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജ് മോട്ടിവേഷൻ ക്ലാസ്സ് നൽകി.

Aswathi Kottiyoor

കെ കുഞ്ഞിരാമൻ നവതി ആഘോഷം; കൊട്ടിയൂരിൽ 30 അംഗ കമ്മിറ്റി രൂപികരിച്ചു

Aswathi Kottiyoor
WordPress Image Lightbox