21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കുക, കടകൾ കൂടുതൽ സമയം’: ഇളവിന്റെ കാര്യം ഇന്നു തീരുമാനിക്കും.
Kerala

വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കുക, കടകൾ കൂടുതൽ സമയം’: ഇളവിന്റെ കാര്യം ഇന്നു തീരുമാനിക്കും.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാരുമായി ഇന്ന് ആശയവിനിമയം നടത്തിയ ശേഷം തീരുമാനിക്കും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയാത്തതിനാൽ നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ അവലോകന യോഗത്തിലാണ് അടുത്തയാഴ്ചയിലെ നിയന്ത്രണങ്ങൾ തീരുമാനിക്കുക.വടക്കൻ ജില്ലകളിൽ വ്യാപനം കൂടുന്നതു പ്രത്യേകം പരിശോധിക്കണമെന്ന് ഇന്നലെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം കലക്ടർമാർ ഉറപ്പാക്കണം.

അനുബന്ധ രോഗങ്ങളുള്ള, പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നതു പ്രശ്നമാണ്. അവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ പ്രചാരണം കുറെക്കൂടി ശക്തമാക്കണം. വാർഡ്തല സമിതി നിർബന്ധിക്കണം. ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് സമിതി ഉറപ്പാക്കണം. പ്രാഥമിക സമ്പർക്കക്കാരുടെ വിവരങ്ങൾ കോവിഡ് പോർട്ടലിൽ കൃത്യമായി റജിസ്റ്റർ ചെയ്യണം. വയോജനങ്ങൾക്കായി ആരോഗ്യ പ്രവർത്തകരും മറ്റും വാക്സീൻ റജിസ്റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്നതു പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണം തുടരുമ്പോഴും കൂടുതൽ ഇളവു വേണമെന്ന വ്യാപാരി, വ്യവസായികളുടെ ആവശ്യം സർക്കാരിനു മുന്നിലുണ്ട്. കടകളും ധനകാര്യസ്ഥാപനങ്ങളും കൂടുതൽ ദിവസങ്ങളിൽ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. വാരാന്ത്യത്തിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കുക, ഹോട്ടലുകളിൽ നിന്നു പാഴ്സൽ നേരിട്ടു കൊടുക്കാൻ അനുവദിക്കുക, നിയന്ത്രിത തോതിൽ റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. കൂടുതൽ ബസുകളും ഓട്ടോറിക്ഷകളും അനുവദിക്കണമെന്നാണു മറ്റൊരു ആവശ്യം.

എന്നാൽ കോവിഡ് കേസുകൾ ഉയർന്നു തന്നെ നിൽക്കുന്നതും ടിപിആർ താഴാത്തതും സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. ടിപിആർ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങൾ. ഇതിൽ മാറ്റം വരുത്തണമോ എന്നും സർക്കാർ ആലോചിക്കും. വൈറസുകളുടെ ജനിതക മാറ്റവും മൂന്നാം തരംഗത്തിനുള്ള സാധ്യതയും അതീവ ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധർ ഉപദേശിച്ചിട്ടുണ്ട്.

Related posts

മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; കുട്ടിയെ എടുത്തെറിഞ്ഞു

Aswathi Kottiyoor

സംരക്ഷിതവനങ്ങളുടെ കരുതൽ മേഖല: അതിരിൽ ഒളിച്ചുകളിച്ച് റവന്യൂ വനം വകുപ്പുകൾ

Aswathi Kottiyoor

മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox