25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാക്​സിനേഷൻ: കോളേജ് വിദ്യാർഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന
Kerala

വാക്​സിനേഷൻ: കോളേജ് വിദ്യാർഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മുന്‍ഗണന

സംസ്ഥാനത്ത് കോളേജ് വിദ്യാർഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷനിൽ മുന്‍ഗണന നൽകാൻ തീരുമാനം. 18 മുതല്‍ 22 വരെ പ്രായമുള്ള വിദ്യാർഥികള്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി.

വിദ്യാർഥികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കി കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് പഠിക്കാന്‍ പോവുന്ന കോളേജ് വിദ്യാർഥികള്‍ക്കും മുന്‍ഗണന ലഭിക്കും. അതിഥി തൊഴിലാളികള്‍, മാനസിക വൈകല്യമുള്ളവര്‍, സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Related posts

സം​​​​സ്ഥാ​​​​ന​​​​ത്ത് ലോ​​​​ട്ട​​​​റി ത​​​​ട്ടി​​​​പ്പു വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വ്യാ​​​​ജ​​​​ന്മാ​​​​രെ പൂ​​​​ട്ടാ​​​​ന്‍ പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​യി ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​വ​​​​കു​​​​പ്പ്.

Aswathi Kottiyoor

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox