23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥം
Kerala

എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥം

സർക്കാരിന്റെ പണം കൊണ്ടു പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. നിയമം പാലിക്കാത്തവർക്കു പണം നൽകുന്നതു സർക്കാർ നിർത്തിവയ്ക്കണമെന്നും നിർദേശിച്ചു.
കേരളത്തിലെ എയ്ഡഡ് സ്ഥാപനങ്ങളിലും അംഗപരിമിത സംവരണം നടപ്പാക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരെയുള്ള ഹർജികൾ പരിഗണിക്കവേയാണു ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.ഇതിനിടെ, അംഗ പരിമിത സംവരണത്തിനെതിരെ നൽകിയ ഹർജികൾ എൻഎസ്എസും കാത്തലിക് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യവും പിൻവലിച്ചു. മുൻകാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കുന്നതിനിനെതിരെ സർക്കാരിന് അപേക്ഷ നൽകാൻ കോടതി ഹർജിക്കാർക്ക് അനുമതി നൽകി.

2018 ൽ അംഗപരിമിത സംവരണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു എൻഎസ്എസും കാത്തലിക് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യവും നൽകിയ ഹർജിയിലെ ആവശ്യം. അംഗപരിമിതരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള 2016 ലെയും 1995 ലെയും നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. എന്നാൽ, ഇതു തങ്ങൾക്കു ബാധകമല്ലെന്നും സർക്കാർ സ്ഥാപനങ്ങളിലെ സംവരണത്തിനാണ് നിയമമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇതംഗീകരിക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. അംഗപരിമിതരെ ഉൾകൊള്ളാനുള്ള വിമുഖതയും കോടതി ചൂണ്ടിക്കാട്ടി.

Related posts

ചതുരംഗക്കളത്തിൽ തിങ്കൾക്കിടാവ് ; ഇന്ന് ടെെബ്രേക്കിലൂടെ ചാമ്പ്യനെ നിർണയിക്കും

Aswathi Kottiyoor

*അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപന വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കുമുള്ള പ്രത്യേക നിർദേശങ്ങൾ*

Aswathi Kottiyoor

ചാകരക്കോള് കാത്ത് തീരം52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ അവസാനിക്കും

Aswathi Kottiyoor
WordPress Image Lightbox