27.7 C
Iritty, IN
July 3, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ കടയടപ്പ് സമരം പൂർണ്ണം വ്യാപാരികളുടെ ഏകദിന ഉപവാസം ആരംഭിച്ചു
Iritty

ഇരിട്ടിയിൽ കടയടപ്പ് സമരം പൂർണ്ണം വ്യാപാരികളുടെ ഏകദിന ഉപവാസം ആരംഭിച്ചു

ഇരിട്ടി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി എല്ലാ വ്യാപാര സ്ഥാപനങ്ങളും ദിവസവവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണ മെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കടയടപ്പു സമരം ഇരിട്ടിയിൽ പൂർണ്ണം
ഹോട്ടലുകളും മരുന്ന് ഷാപ്പുകളും ഉൾപ്പെടെ അവശ്യവസ്തുവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ സമരത്തിൽ പങ്കാളികളായി
സമരത്തിൻ്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽവൈകീട്ട് അഞ്ചു മണി വരെ നടക്കുന്ന ഏകദിന ഉപവാസ സമരത്തിന് ഇരിട്ടിയിൽ തുടക്കമായി ഇരിട്ടി പഴയ ബസ്റ്റാൻ്റിൽ നടന്ന ഉപവാസ സമരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു
ഇരിട്ടിമർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് അയൂബ് പൊയിലൻ അധ്യക്ഷനായി
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ റെജി തോമസ്, കെ.വി.അലി ഹാജി, സലാം ഹാജി, ജോസഫ്, കെ.അബ്ദുൾ നാസർ, കെ.അബ്ദുൾ റഹ്മാൻ, ജോസഫ് വർഗ്ഗീസ്, എൻ.കെ.സജിൻ, പി.കെ.മുരളിധരൻ, ഷബീർ എന്നിവർ സംസാരിച്ചു

Related posts

ആശങ്കയി​ൽ മ​ല​യോ​രം

Aswathi Kottiyoor

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor

പ്രളയത്തിൽ തകർന്ന പഴശ്ശി കനാലിന് പുനർജ്ജന്മം – ബുധനാഴ്ച വെള്ളമൊഴുക്കി പരീക്ഷണം

Aswathi Kottiyoor
WordPress Image Lightbox