23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖലയുടെ നേതൃത്വത്തിൽ കേളകം ബീവറേജിന് മുന്നിൽ പ്രതിഷേധ സമരം നടത്തി
Kelakam

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഇരിട്ടി മേഖലയുടെ നേതൃത്വത്തിൽ കേളകം ബീവറേജിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

കേളകം: കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ.കെ.സി.എ) മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായി കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ബീവറേജ് ഔട്ട്ലെറ്റിന് മുന്നില്‍ സമരം സംഘടിപ്പിച്ചു.

ഓഡിറ്റോറിയങ്ങളുടെ വലിപ്പതിനനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിംഗ് നടത്താന്‍ അനുവദിക്കുക, സഹകരണ ബാങ്കുകള്‍, കേരള ബാങ്ക് എന്നീ ബാങ്കുകള്‍ ഉടമകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുക, ലോണിന്റെ തിരിച്ചടവിന് ആറു മാസത്തെ ഇളവ് അനുവദിക്കുക, കാറ്ററിംഗ് തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, വൈദ്യുതി കുടിശിക തവണ വ്യവസ്ഥയില്‍ അടക്കാനുള്ള അവസരം നല്‍കുക, തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

കേളകം ടൗണില്‍ നിന്ന് പ്രകടനമായാണ് കേരള കാറ്ററേഴ്സ് അസോസിയേഷന്‍ ഇരിട്ടി മേഖല കമ്മിറ്റി ബീവറേജ് ഔട്ട്ലെറ്റിന് മുന്നില്‍ സമരത്തിനെത്തിയത്. കണ്ണൂര്‍ ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് ടോമി കെ ജെ സമരം ഉദ്ഘാടനം ചെയ്തു. എ കെ സി എ ഇരിട്ടി മേഖല പ്രസിഡന്റ് ബിനോയി മെട്രോ അധ്യക്ഷത വഹിച്ചു. തങ്കച്ചന്‍ കലവറ, മേഖല സെക്രട്ടറി വിന്‍സന്റ് റോബിന്‍സ്, ഷിബു ചെറിയാന്‍ ഓറഞ്ച്, രത്നാകരന്‍ മലബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്്കൂ​ൾ പു​തി​യ കെ​ട്ടി​ടത്തിന് ശി​ലയിട്ടു

Aswathi Kottiyoor

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

അധ്യാപകദിനത്തില്‍ അന്നമ്മ ടീച്ചറെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox