24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചെറുവാഞ്ചേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു.
Kerala

ചെറുവാഞ്ചേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു.

ചെറുവാഞ്ചേരി: പൂവ്വത്തൂർ പാലത്തിന് സമീപം കൊല്ലം കുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു.മാനന്തേരി വണ്ണാത്തി മൂല ചുണ്ടയിൽ ഹൗസിൽ സി.സി നാജിഷ് (22),പാലക്കൂൽ ഹൗസിൽ പി.മൻസീർ (26) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സുഹൃത്തുക്കൾകൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും.
കുളിക്കുന്നതിനിടെയാണ് അപകടം.ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്.
ഇരുവരെയും ഉടൻ ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ -തസ്നി ദമ്പതികളുടെ മകനാണ് നാജിഷ്.മട്ടന്നൂരിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ്. സഹോദരങ്ങൾ: നകാശ്, നഹിയാൻ.മഹമ്മൂദ് – ഹാജിറ ദമ്പതികളുടെ മകനാണ് മൻസീർ.ഷഷ്ന ഏകസഹോദരിയാണ്.ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Related posts

ബ​​ഫ​​ർ സോ​​ൺ ഭൂപടത്തിൽ മം​​ഗ​​ള​​വ​​ന​​ത്തി​​നും ത​​ട്ടേ​​ക്കാ​​ടി​​നും രണ്ടു നീതി

Aswathi Kottiyoor

കണ്ണൂരിൽനിന്ന്‌ ചരക്കുവിമാന സർവീസ്‌ ഇന്നുമുതൽ

Aswathi Kottiyoor

അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതി; വ്യാഴാഴ്‌ച ഫലപ്രഖ്യാപനം

Aswathi Kottiyoor
WordPress Image Lightbox