22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓൺലൈൻ പഠനത്തിന്‌ 
ജനകീയ യജ്ഞം ; ത്രിതല പദ്ധതി പരിഗണനയിൽ.
Kerala

ഓൺലൈൻ പഠനത്തിന്‌ 
ജനകീയ യജ്ഞം ; ത്രിതല പദ്ധതി പരിഗണനയിൽ.

പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കാൻ ജനകീയ യജ്ഞം. ത്രിതല പദ്ധതിയാണ്‌ പരിഗണനയിലുള്ളത്‌. ഡിജിറ്റൽ പഠനസൗകര്യത്തിന്‌ ടെലിവിഷൻ മതിയായിരുന്നെങ്കിൽ ഓൺലൈൻ പഠന സൗകര്യത്തിന്‌ ഇന്റർനെറ്റ്‌ കണക്‌ടിവിറ്റിയും സ്‌മാർട്ട്‌ ഫോൺ, ലാപ്‌ടോപ്‌ എന്നിവയിലേതെങ്കിലും 45 ലക്ഷം വിദ്യാർഥികൾക്ക്‌ ലഭ്യമാക്കണം.
ആദ്യഘട്ടത്തിൽ എസ്‌എസ്‌കെയുടെ കണക്കെടുപ്പിൽ ആറു ലക്ഷം വിദ്യാർഥികൾക്ക്‌ സ്‌മാർട്ട്‌ഫോൺ ഇല്ലെന്ന്‌ കണ്ടെത്തിയിരുന്നു. വിവിധ സംഘടനകൾ ഇതു നൽകിയതോടെ 80 ശതമാനം കുട്ടികൾക്കും സൗകര്യം ഒരുക്കാനാകും. ഇനിയും ലഭ്യമാകാത്തവരുടെ കണക്കു ശേഖരിച്ച്‌ ജനകീയ യജ്ഞത്തിന്‌ തുടക്കമിടും. ഇതിന്റെ ഭാഗമായി കലക്ടർ, മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച വിളിച്ചിട്ടുണ്ട്‌. നേരത്തേ ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പാക്കാൻ സേവനദാതാക്കളുടെയും ഉപകരണ സൗകര്യം ഉറപ്പാക്കാൻ വ്യവസായ പ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. പട്ടികവർഗ വിദ്യാർഥികൾക്ക്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ സ്‌കൂളുകൾക്ക്‌ നൽകിയിട്ടുള്ള കംപ്യൂട്ടറും ലാപ്‌ടോപ്പും നൽകും. ഇവ കുട്ടികൾക്ക്‌ കൈമാറുമ്പോൾ സ്‌കൂളുകൾക്ക്‌ അവ നഷ്ടപ്പെടില്ലെന്ന്‌ സർക്കാർ ഗ്യാരന്റി നൽകും.

ജനകീയ യജ്ഞത്തിന്റെ 
മൂന്ന് ഘട്ടം
●ഒന്നാംഘട്ടത്തിൽ അതത്‌ സ്‌കൂളിലെ പിടിഎ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കും
● ഒന്നാംഘട്ടത്തിൽ ഉപകരണം ലഭ്യമാകാത്തവർക്ക്‌ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ ഇടപെടലിൽ ലഭ്യമാക്കും
● ആദ്യ രണ്ടുഘട്ട ഇടപെടലുകൾക്കുശേഷവും ഏതെങ്കിലും പ്രദേശത്ത്‌ ഓൺലൈൻ പഠന സൗകര്യമില്ലാത്തവരുണ്ടെങ്കിൽ വ്യവസായികളുടെയും വിദേശ ഇന്ത്യക്കാരുടെയും സഹായത്തോടെ ലഭ്യമാക്കും.

Related posts

ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ 24ന്​ മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും

Aswathi Kottiyoor

ഒാണക്കാലത്ത് ഹോർട്ടികോർപ് വഴിയുള്ള പച്ചക്കറിക്ക് കൂട്ടിയ വില; അന്വേഷിക്കുമെന്ന് കൃഷി മന്ത്രി

Aswathi Kottiyoor

കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മെമ്പർമാർക്കും യൂത്ത് വിംഗ്, വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പർമാർക്കും ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox