25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മാക്കൂട്ടത്ത് കർശന പരിശോധന – നെഗറ്റീവ് സർട്ടിഫിക്കറ്റും രണ്ട് വാക്സിൻ സ്വീകരിച്ചവർക്കും മാത്രം കർണ്ണാടകത്തിലേക്ക് പ്രവേശനം
Iritty

മാക്കൂട്ടത്ത് കർശന പരിശോധന – നെഗറ്റീവ് സർട്ടിഫിക്കറ്റും രണ്ട് വാക്സിൻ സ്വീകരിച്ചവർക്കും മാത്രം കർണ്ണാടകത്തിലേക്ക് പ്രവേശനം

ഇരിട്ടി : കർണ്ണാടകത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഏറെ ഇളവ് പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ നിന്നും മാക്കൂട്ടം ചുരംവഴി പോകുന്നവർക്ക് കർശന നിയന്ത്രണം. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗട്ടീവ്‌ സർട്ടിഫിക്കറ്റ് ഉള്ളവർക്കും രണ്ട് വാക്സിൻ സ്വീകരിച്ചവർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത് . മറ്റുജില്ലകളിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് നൽകിയെങ്കിലും കുടകിൽ ശക്തമായ നിയന്ത്രണം നിലവിലുണ്ട്. കേരളത്തിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവില്ലാതെ നിലനിൽക്കുന്നതും കർണ്ണാടകം നിയന്ത്രണം കടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം വളരെ അത്യാവശ്യഘട്ടങ്ങളിൽ ഇതുവഴി കടന്നു പോകേണ്ടവർക്കായി ആന്റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യവും ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. വളരെ കുറച്ചുപേർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താനാവൂ എന്നതിനാൽ യാത്രികർ കൂട്ടമായി എത്തിയാൽ ഈ സൗകര്യം ലഭ്യമല്ലാതെ വരും. കർണ്ണാടകത്തിൽ ഇളവുകൾ നല്കിയെന്നറിഞ്ഞ് ഞായറാഴ്ച രാവിലെ ഒരു വാക്സിൻ സ്വീകരിച്ചവരടക്കം മാക്കൂട്ടത്ത് എത്തിയിരുന്നു. ഇത് അൽപ്പനേരം തർക്കങ്ങൾക്കും ഇടയാക്കി. കർണ്ണാടക ആരോഗ്യവകുപ്പിന്റെയും പോലീസിന്റേയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിശോധന.

Related posts

കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ……….

Aswathi Kottiyoor

പായം കോണ്ടമ്പ്ര കോളനിയിലെ സാംസ്‌കാരിക നിലയത്തിൻ്റെ രണ്ടാം നില ഉദ്ഘാടനം നിര്‍വഹിച്ചു.

Aswathi Kottiyoor

ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മഴക്കാലത്തെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കനാലിൽ ഷട്ടർ

Aswathi Kottiyoor
WordPress Image Lightbox