23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ……….
Iritty

കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ……….

ഇരിട്ടി : കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ഇരിട്ടി വ്യാപാരഭവൻ ഒഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു, ഇരിട്ടി മേഖലാ പ്രസിഡൻ്റ് ജോസഫ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി എം.സി. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എ.കെ. ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അവതരിപ്പിച്ചു.
ഇരിട്ടി,കൂട്ടുപുഴ പാലങ്ങൾ എത്രയും വേഗം പണി പൂത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് ജില്ലാ സെക്രട്ടറി യു. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രമേയം സംസ്ഥാന ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി മെമ്പർ സി. വേണുഗോപാലൻ, ഉളിക്കൽ മേഖലാ ഭാരവാഹികളായ ഷാജഹാൻ, ദേവസ്യ മാസ്റ്റർ, ലത എന്നിവർ സംസാരിച്ചു.
ഇരിട്ടി മേഖലാ ഭാരവാഹികളായി ജോസഫ് വർഗ്ഗീസ് എടൂർ ( പ്രസിഡൻ്റ്) , പൌലോസ് കേളകം (വൈസ് പ്രസിഡൻ്റ്) , എ.കെ. ജോസഫ് പൂളക്കുറ്റി (സെക്രട്ടറി), മുരളി ഉളിക്കൽ (ജോ: സെക്രട്ടറി), ഭാർഗ്ഗവി പേരാവൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Related posts

അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളിൽ കർണാടകയുടെ അടയാളപ്പെടുത്തൽ – ആശങ്കയിൽ പ്രദേശവാസികൾ

Aswathi Kottiyoor

ആറളം ഫാമിൽ വിൽപ്പനക്ക് തയാറായി കശുമാവ് തൈകൾ.

Aswathi Kottiyoor

വി​മ​ല​ഗി​രി ക​പ്പൂ​ച്ചി​ൻ ധ്യാ​ന‌​കേ​ന്ദ്ര​ത്തി​ൽ ധ്യാ​ന​ങ്ങ​ൾ ‌15 മു​ത​ൽ

WordPress Image Lightbox