പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടങ്ങള്‍ നവീകരിക്കാന്‍ തീരുമാനം. മരുന്നുകള്‍ സൂക്ഷിക്കാന്‍ പുതിയ ഗോഡൗണും ഹോസ്റ്റല്‍ സൗകര്യങ്ങളുമാണ് ഒരുക്കുക. നിർമിതിക്കാണ്. നിര്‍മാണ പ്രവർത്തന ചുമതല. മരുന്നുകള്‍ സൂക്ഷിക്കുന്നതിന് ഗോഡൗണ്‍ ഇല്ലാത്തതിനാല്‍ പല ബ്ലോക്കുകളിലും കൂട്ടിയിടുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു.
മരുന്നുകള്‍ അലക്ഷ്യമായി ആശുപത്രി വരാന്തയില്‍ കൂട്ടിയിട്ടത് സംബന്ധിച്ച് വിവാദമായതിനെത്തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളജുകളിലും ഗോഡൗണുകള്‍ ഉണ്ടാവണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പരിയാരത്തും ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. പഴയ ടിബി.സാനിട്ടോറിയം കെട്ടിടം നവീകരിച്ച് ഗോഡൗണ്‍ ആക്കും.
കൂടാതെ കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും ഇതിലൂടെ ഒരുക്കാന്‍ സാധിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. അജിത് പറഞ്ഞു. പഒരു മാസത്തിനകം പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. ഇതോടെ സാധന സാമഗ്രികളും, മരുന്നുകളും സൂക്ഷിക്കുന്നതിനും സംവിധാനമാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഗോഡൗണ്‍ നിര്‍മിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും ഗോഡൗണില്‍ ഏര്‍പ്പെടുത്തും.