27.1 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • വന്യമൃഗശല്യം ; ജനജാഗ്രതാ സമിതി യോഗം ചേർന്നു
Kottiyoor

വന്യമൃഗശല്യം ; ജനജാഗ്രതാ സമിതി യോഗം ചേർന്നു

കൊട്ടിയൂര്‍: പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത്, വനംവകുപ്പ്, കര്‍ഷക പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നത്. വന്യമൃഗശല്യം കുറയ്ക്കുന്നതിനായി തകര്‍ന്നുകിടക്കുന്ന ഫെന്‍സിങ് എത്രയും പെട്ടെന്ന് തന്നെ പുന സ്ഥാപിക്കുന്നതിനും വന്യമൃഗശല്യം രൂക്ഷമായ വനാതിര്‍ത്തി പ്രദേശങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും  വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലിയുടെ മേല്‍നോട്ടത്തിനായി താല്‍ക്കാലിക വാച്ചര്‍മാരെ നിയമിക്കുന്നതിനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വന്യമൃഗ ശല്യത്തിനുള്ള ശാശ്വതപരിഹാരം എന്നോണം വനാതിര്‍ത്തികളില്‍ റെയില്‍ ഫെന്‍സിംഗ്,ആന മതില്‍, ഹാങ്ങിങ് ഫെന്‍സിംഗ് എന്നിവ നിര്‍മ്മിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് വീണ്ടും നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു. കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീര്‍ നരോത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യന്‍,പഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാര്‍,ഷാജി പൊട്ടയില്‍, പി.സി തോമസ്, ഷേര്‍ലി പടിയാനിക്കല്‍, ബാബു കാരുവേലില്‍,തോമസ് ആമക്കാട്,ബാബു മാങ്കോട്ടില്‍ മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി കെ മഹേഷ്,കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇ.കെ സുധീഷ്  തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

തലക്കാണി ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു……………

Aswathi Kottiyoor

കോ​വി​ഡ് ഭ​യ​ന്ന് വ​ന​ത്തി​ലേ​ക്ക് പോ​യ ആ​ദി​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ച്ചു

Aswathi Kottiyoor

പേരാവൂർ നിയോജക മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox