25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേന്ദ്രാനുകൂല്യത്തിനുള്ള സർവേ, കിട്ടിയ സമയം സംസ്ഥാനം പാഴാക്കി; ഇനി നെട്ടോട്ടം.
Kerala

കേന്ദ്രാനുകൂല്യത്തിനുള്ള സർവേ, കിട്ടിയ സമയം സംസ്ഥാനം പാഴാക്കി; ഇനി നെട്ടോട്ടം.

ഇല്ലായ്മയിൽ കഴിയുന്ന ഗ്രാമീണ കുടുംബങ്ങളെ കണ്ടെത്തി, പ്രത്യേക ആനുകൂല്യങ്ങൾ നൽകേണ്ടവരെ നിശ്ചയിക്കുകയാണ് സർവേ ലക്ഷ്യം. 2011 ലെ സാമൂഹിക–സാമ്പത്തിക–ജാതി സർവേയിൽ ഉൾപ്പെട്ടവരിൽ നിന്നാണു വിവരശേഖരണം നടത്തേണ്ടത്. ഭൂരിഭാഗം സംസ്ഥാനങ്ങളും മാസങ്ങൾക്കു മുൻപേ ഇതു പൂർത്തിയാക്കി വിവരങ്ങൾ സമർപ്പിച്ചിട്ടും കേരളം വൈകിപ്പിച്ചതു രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നും ആരോപണമുണ്ട്. സംസ്ഥാനത്തു 15 ലക്ഷത്തോളം പേരുടെ വിവരശേഖരണമാണു നടത്തേണ്ടത്.

വിവര ശേഖരണത്തിനായി ആദ്യം നിശ്ചയിച്ചിരുന്നതു ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെയായിരുന്നെങ്കിലും അവസാന നിമിഷം ഗ്രാമവികസന വകുപ്പിനു നൽകി. ഡേറ്റ എൻട്രി ചുമതല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനു തന്നെയാണ്.

എന്യൂമറേറ്റർമാരായി നിശ്ചയിച്ചിട്ടുള്ള വിഇഒമാർക്കാണ് പഞ്ചായത്തുകളിൽ വിവരശേഖരണത്തിന്റെ ചുമതല. 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ വിഇഒമാരാണു സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ളത്. ഇവർ 2000 പേരുടെ വരെ വിവരങ്ങൾ ശേഖരിക്കണം. ഓരോ പഞ്ചായത്തിലും വിലാസമില്ലാതെ ശരാശരി 1500 പേർ വീതം ഉണ്ടെന്നും ഇവരെ കണ്ടെത്തി 38 ചോദ്യങ്ങളും ഉപചോദ്യങ്ങളുമടങ്ങിയ ഫോം പൂരിപ്പിച്ചു വാങ്ങി പട്ടികയാക്കൽ മനുഷ്യസാധ്യമായ കാര്യമല്ലെന്നും ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീടുകയറിയുള്ള വിവരശേഖരണം ഒഴിവാക്കാനും ജനപ്രതിനിധികൾ, കുടുംബശ്രീകൾ, ആശാവർക്കർമാർ തുടങ്ങിയവരെ ഉപയോഗപ്പെടുത്തി ആളുകളെ ഒരുമിച്ചു കൂട്ടി വിവരശേഖരണം നടത്താനുമാണു നിർദേശം. എന്നാൽ ഇതും പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Related posts

വിവരാവകാശ നിയമം ; വിജിലൻസിന്റെ ടി ബ്രാഞ്ചിനെ ഒഴിവാക്കൽ : ഹർജി തീർപ്പാക്കി

Aswathi Kottiyoor

അടക്കാത്തോട് ടൗൺ സൗന്ദര്യവൽക്കരണത്തിനൊരുങ്ങി കേളകം ഗ്രാമ പഞ്ചായത്ത്

Aswathi Kottiyoor

സര്‍ക്കാരിന് ‘പറക്കാന്‍’ മാസം 80 ലക്ഷം; ഹെലികോപ്റ്റര്‍ ഏപ്രിലില്‍ എത്തിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox