24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നിയന്ത്രണങ്ങൾ കൈവിട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ
Iritty

നിയന്ത്രണങ്ങൾ കൈവിട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ

ഇ​രി​ട്ടി: കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ക്സിനേ​ഷ​ൻ കേ​ന്ദ്രം. ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നൂ​റോ​ളം പേ​രാ​ണ് അ​ക​ലം പാ​ലി​ക്കാ​തെ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​നാ​യി മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്ന​ത്. വി​ദേ​ശ​ത്ത് പോ​കു​ന്നവ​ർ​ക്കും ര​ണ്ടാം ഡോ​സ് എ​ടു​ക്കേ​ണ്ട​വ​ർ​ക്കു​മാ​ണ് ഇ​ന്ന​ലെ വാ​ക്സി​ൻ ന​ൽ​കി​യ​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന​റി​യി​ച്ച​തി​നാ​ൽ എ​ട്ട​ര​യ്ക്കു മു​മ്പേ ത​ന്നെ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ രാ​വി​ലെ 10 ന് ​ശേ​ഷ​മാ​ണ് ടോ​ക്ക​ൺ ന​ൽ​കി വാ​ക്സി​ൻ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത്. അ​ധി​കൃ​തരു​ടെ അ​നാ​സ്ഥ​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക​ട​ക്കം വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. കേ​ന്ദ്ര​ത്തി​ൽ അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് വാ​ക്സി​നേ​ഷ​ന് എ​ത്തി​യ​വ​ർ ത​ടി​ച്ചു​കൂ​ടി​യ​ത്. വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ‌വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ വ​ച്ച് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തും വാ​ക്സി​നെ​ടു​ക്കാ​നെ​ത്തി​യ​വ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി.

Related posts

ടാറിട്ട റോഡിനെ നരകപാതയാക്കി വാട്ടർ അതോറിറ്റി

Aswathi Kottiyoor

അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നവർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor

ഇരിട്ടിയിൽ കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം; കാരണം കടക്കെണിയെന്ന്

Aswathi Kottiyoor
WordPress Image Lightbox