28.9 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെയാണ് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ആലപ്പുഴ,എറണാകുളം,ഇടുക്കി എന്നി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. 24 മണിക്കൂറില്‍ 115 mm വരെയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related posts

കോവിഡ്​ ബാധിച്ചവർക്കുള്ള ​രോഗാവധി പത്തിൽ നിന്ന്​ ഏഴ്​ ദിവസമായി കുറയും

Aswathi Kottiyoor

ബക്രീദ് അവധി 21ന്

Aswathi Kottiyoor

കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും 2000 കടന്ന് കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox