21.9 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ആറളം ഫാമിൽ നടത്തിവരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി ഇടപെടൽ
Iritty

ആറളം ഫാമിൽ നടത്തിവരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി ഇടപെടൽ

ഇരിട്ടി: ആറളം ഫാം മേഖലയിൽ വന്യജീവികളുടെ ആക്രമണം ഒഴിവാക്കുന്നതിനും ഫാമിൽ നടപ്പിലാക്കുന്ന
നവാർഡ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാനും ഹൈക്കോടതിയുടെ നിർദ്ദേശം. ഫാമിലെ കാട്ടാന ശല്യത്തിനെതിരെയും നിർമ്മാണ പ്രവർത്തികളുടെ സ്തംഭനാവസ്ഥയെ തുടർന്നും തദ്ദേശ വസികൾ നൽകിയ ഹർജിയിലാണ് നടപടി.
ആറളം ഫാമിലും സമീപപ്രദേശങ്ങളിലും ഉണ്ടായ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ അക്രമം ഒഴിവാക്കുന്നതിനും ആറളം ഫാം മേഖലയിൽ നവാർഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ആറളം ഫാമിലെ 4 താമസക്കാരും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധനും മുകൈ എടുത്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ ഉൾപ്പെടെ ഉള്ളവർക്കാണ് നിർദേശം നൽകിയത്. ആറളം ഫാമിൽ കാട്ടാനകൾ, കാട്ടുപന്നികൾ ഉൾപ്പെടെ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളുടെ ജീവൻ തന്നെ എടുക്കുന്ന സാഹചര്യത്തിലാണ് ഹർജി നൽകിയത്.
ഇതുകൂടാതെ ആറളം ഫാമിൽ 37 കോടി ചിലവഴിച്ച് നടത്തുന്ന രണ്ട് പാലങ്ങളും, റോഡുകളും , ആശുപത്രി ഐ പി, ആറ് സാംസ്കാരികനിലയം, പാൽ സൊസൈറ്റി, മൃഗാശുപത്രി, ആയുർവേദ ആശുപത്രി , മൂന്ന് അംഗൻവാടികൾ, ഹോമിയോ ആശുപത്രി കോട്ടേഴ്സ് തുടങ്ങി വിവിധ പദ്ധതികൾ നടത്തിവരികയാണ്. കാലാവധി കഴിഞ്ഞിട്ടും ഇതിൻ്റെഎല്ലാം പ്രവർത്തികൾ മെല്ലെ പോക്കിലാണ് . ഇതുകൂടി പരിഗണിച്ചാണ് മയബന്ധിതമായി പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുള്ളത് . ഇതിൽ വന്യമൃഗങ്ങളുടെ അക്രമണത്തിൽ ഇനി ഒരു ജീവൻ കൂടി നഷ്ടമാകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 150 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 37 കോടി രൂപയുടെ ഭരണ അനുമതിയാണ് നൽകിയിട്ടുള്ളത് .

Related posts

അപകട ഭീഷണിയിലായ പയഞ്ചേരി മുക്ക് കവലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ് ………

Aswathi Kottiyoor

നാല് വയസ്സുകാരിക്ക് ചികിൽസ സഹായ ഹസ്തവുമായി വാട്‌സപ്പ് കൂട്ടായ്മ

Aswathi Kottiyoor

വിരമിക്കുന്നഅധ്യാപകർക്ക് യാത്രയയപ്പ് നൽകി………..

Aswathi Kottiyoor
WordPress Image Lightbox