23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ലേബർ കോഡ് റദ്ദ് ചെയ്യുക ; റസാഖ് പാലേരി
Iritty

ലേബർ കോഡ് റദ്ദ് ചെയ്യുക ; റസാഖ് പാലേരി

കണ്ണൂർ: ഇന്ത്യയിലെ തൊഴിലാളികളെ കോർപറേറ്റുകൾക്ക് ദാസ്യപ്പണിയെടുക്കുന്നവരാക്കി മാറ്റാൻ നരേന്ദ്ര മോദി ഗവൺമെന്റ് ആസൂത്രിതമായി നടപ്പിലാക്കുന്ന ലേബർ കോഡ് റദ്ദ് ചെയ്യണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അഭിപ്രായപ്പെട്ടു.കാലങ്ങളായുള്ള തൊഴിലാളികളുടെ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നാൽപത്തിനാല് ലേബർ നിയമങ്ങളെയാണ് കോർപ്പറേറ്റുകൾക്ക് വേണ്ടി മോദി ഗവൺമെന്റ് അട്ടിമറിച്ചത്.എഫ് ഐ ടി യു ജില്ലാ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ഭാരവാഹികളായി
സാജിദ് കോമത്ത് (പ്രസിഡണ്ട് )ഹാരിസ് എ ( സെക്രട്ടറി)അബ്ദുൽ റസാഖ് വി കെ (ട്രഷറർ)വിജയൻ ചേലോറ (വൈസ് പ്രസിഡണ്ട് )സി മുഹമ്മദ് ഇംതിയാസ്, ലില്ലി ജെയിംസ്, കെ ടി സലാം മാസ്റ്റർ, ടി മനോജ് ,
കെ പിഅബ്ദുൽ ഖാദർ, സീനത് അബ്ദുസ്സലാം , ബി സാദിഖ്, സുധിഷ്ണൻ
എന്നിവരെ സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട്സാദിഖ് ഉളിയിൽ , ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.സാജിദ് കോമത്ത് നന്ദി പറഞ്ഞു.

Related posts

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മീത്തലെ പുന്നാട് പ്രദേശത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍…………

Aswathi Kottiyoor

അങ്ങാടികടവ്: ബ്ലാക്ക് റോക്ക് ഗ്രൂപ്പിന്റെ സി .എസ് .ആർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലൻസ് അയ്യൻകുന്ന് പഞ്ചായത്തിന് കൈമാറി.

Aswathi Kottiyoor

ആനപ്പന്തി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് – വോട്ടർമാർക്ക് നിർഭയം വോട്ടു ചെയ്യാം – യു ഡി എഫ്

Aswathi Kottiyoor
WordPress Image Lightbox