25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സജീവ് ജോസഫ് എം.എൽ.എ പീപ്പിൾസ് വില്ലേജ് സന്ദർശിച്ചു
Kerala

സജീവ് ജോസഫ് എം.എൽ.എ പീപ്പിൾസ് വില്ലേജ് സന്ദർശിച്ചു

പീപ്പിൾസ് ഫൗണ്ടേഷൻ കേരള ശ്രികണ്ഠാപുരം കൂട്ടു മുഖത്തിനടുത്ത് കംബ്ലാരിയിൽ പണിയുന്ന നിർധനർക്കും പ്രളയബാധിതർക്കമുള്ള പീപ്പിൾസ് വില്ലേജ് സജീവ് ജോസഫ് എം.എൽ.എ സന്ദർശിച്ചു. സമൂഹത്തെ ഉദ്ധരിക്കാനുള്ള പദ്ധതികളിൽ ഏറ്റവും മഹത്തരമാണീ സംരഭമെന്ന് എം.എൽ. എ. അഭിപ്രായപ്പെട്ടു. ഒരേക്കർ ഭൂമിയിൽ ഒന്നാം ഘട്ടത്തിൽ 16 ഭവനങ്ങളാണ് പൂർത്തീകരണത്തിലേക്ക് നീങ്ങുന്നത്. ജമാഅത്തെ ഇസ് ലാമി ജില്ലാ സെക്രട്ടറി സി.കെ. എ. ജബ്ബാർ പീപ്പിൾസ് വില്ലേജ് പദ്ധതി രൂപരേഖ എം.എൽ.എക്ക് കൈമാറി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻ്റ് ജലാൽ ഖാൻ, ജില്ലാ സമിതി അംഗം കെ.കെ.ഷുഹൈബ്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.കെ.ഫിറോസ് പിപ്പിൾസ് വില്ലേജ് പ്രാദേശിക നിർവഹ സമിതി അംഗങ്ങളായ ഷാജഹാൻ, അബ്ദുറഷീദ് വി.പി.മൊയ്തീൻ, ജാവേദ് തുടങ്ങിയവർ ചേർന്ന് എം.എൽ എ.യെ സ്വീകരിച്ചു. എൻ.ജി.ഒ. അസോസിയേഷൻ മുൻ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് മാഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ഷാഫി തുടങ്ങിയവർ എം.എൽ.എ.യോടൊപ്പമുണ്ടായിരുന്നു.

Related posts

*🔰⭕️സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും

Aswathi Kottiyoor

മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്

Aswathi Kottiyoor

മാലിന്യ സംസ്‌കരണ പദ്ധതി രേഖ പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox