26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ മൂ​ന്നോ നാ​ലോ മാ​സ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​തി​രോ​ധം: മു​ഖ്യ​മ​ന്ത്രി
Kerala

വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ മൂ​ന്നോ നാ​ലോ മാ​സ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​തി​രോ​ധം: മു​ഖ്യ​മ​ന്ത്രി

കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട അ​ള​വി​ൽ വാ​ക്സി​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭ്യ​മാ​യാ​ൽ മൂ​ന്നോ നാ​ലോ മാ​സ​ങ്ങ​ൾ​ക്ക​കം സാ​മൂ​ഹി​ക പ്ര​തി​രോ​ധം ആ​ർ​ജി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 40 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് ആ​ദ്യ​ത്തെ ഡോ​സും 12 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് ര​ണ്ടു ഡോ​സു​ക​ളും ന​ൽ​കാ​ൻ സാ​ധി​ച്ചു. 1,07,05,024 പേ​ർ​ക്കാ​ണ് ആ​ദ്യ ഡോ​സ് ല​ഭി​ച്ച​ത്. 31,57,435 പേ​ർ​ക്ക് ര​ണ്ടു ഡോ​സു​ക​ളും ന​ൽ​കി.

1,38,62,459 ഡോ​സ് വാ​ക്സി​നാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ 5,36,218 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 4,26,853 പേ​ർ​ക്ക് ര​ണ്ടു ഡോ​സു​ക​ളും വി​ത​ര​ണം ചെ​യ്തു. മ​റ്റു മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​രി​ൽ 5,51,272 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 4,29,737 പേ​ർ​ക്ക് ര​ണ്ടു ഡോ​സു​ക​ളും വി​ത​ര​ണം ചെ​യ്തു.

45 വ​യ​സി​നു മു​ക​ളി​ലു​ള്ള 78,12,226 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 22,76,856 പേ​ർ​ക്ക് ര​ണ്ടു ഡോ​സു​ക​ളും ന​ൽ​കി. 18 മു​ത​ൽ 44 വ​യ​സു വ​രെ​യു​ള്ള 18,05,308 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 23,989 പേ​ർ​ക്ക് ര​ണ്ടു ഡോ​സു​ക​ളും വി​ത​ര​ണം ചെ​യ്തു.

25 ശ​ത​മാ​നം വാ​ക്സി​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വ​ഴി ആ​യി​രി​ക്കും വി​ത​ര​ണം ചെ​യ്യു​ക എ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ഖേ​ന സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. നി​ല​വി​ൽ അ​വ​ർ മ​റ്റു ഏ​ജ​ൻ​സി​ക​ൾ വ​ഴി​യാ​ണ് വാ​ക്സി​ൻ വാ​ങ്ങി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ വാ​ക്സി​ൻ ല​ഭ്യ​ത​യി​ൽ രാ​ജ്യ​മൊ​ന്നാ​കെ നി​ല​വി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ സാ​മൂ​ഹി​ക പ്ര​തി​രോ​ധ​മെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഇന്ധനവില വര്‍ധന: കേരളത്തിന് അധികമായി കിട്ടിയത് 201.93 കോടി രൂപയെന്ന് ധനമന്ത്രി.

Aswathi Kottiyoor

ബ​ഫ​ർ​സോ​ൺ; ഉ​പ​ഗ്ര​ഹ സ​ർ​വെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി

Aswathi Kottiyoor

രാജ്യത്തിന് മാതൃകയായി വീണ്ടും എറണാകുളം ജനറല്‍ ആശുപത്രി

Aswathi Kottiyoor
WordPress Image Lightbox