23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • ഞാറ്റുവേല ചന്തയുടെയും, കർഷക സഭകളുടെയും ഉദ്ഘാടനം കേളകത്ത് വെച്ച് നടന്നു
Kelakam

ഞാറ്റുവേല ചന്തയുടെയും, കർഷക സഭകളുടെയും ഉദ്ഘാടനം കേളകത്ത് വെച്ച് നടന്നു

കേളകം : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടേയും പഞ്ചായത്ത് തല ഉദ്ഘാടനം കേളകം ബസ് സ്റ്റാൻഡിൽ നടന്നു. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അദ്ധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ പി രാജശ്രീ പദ്ധതി വിശദീകരണം നടത്തി. കേളകം കൃഷി ഓഫീസർ കെ ജി സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, വാർഡ് മെമ്പർ സുനിത രാജു വാത്യാട്ട്, അസി. കൃഷി ഓഫീസർ എം ആർ രാജേഷ് എന്നിവർ സംസാരിച്ചു.

പാരമ്പര്യ വിത്തിനങ്ങളുടെ കൈമാറ്റം, കർഷകർ വികസിപ്പിച്ചെടുത്ത തൈകളുടെ പ്രദർശനവും വിൽപ്പനയും, വിവിധതരം നടീൽ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും, കേരള കർഷകൻ മാസിക അംഗത്വ വാരാചരണം, വിള ഇൻഷുറൻസ് ദിനം ആചരിക്കൽ, അലങ്കാര മത്സ്യങ്ങൾ വിൽപ്പനയും പ്രദർശനവും, മത്സ്യങ്ങളുടെ പ്രദർശനവും വിൽപനയും (ജീവനുള്ളത്) എന്നിവ ഞാറ്റുവേല ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജൂലൈ 2 വെള്ളിയാഴ്ച വരെ ഞാറ്റുവേല ചന്ത പ്രവർത്തിക്കും.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്‌സ് ഹൈസ്ക്കൂളിൽ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹൈസ്കൂള്‍ കുട്ടികൾക്ക് മാനസികാരോഗ്യം പകർന്ന ‘ഉണർവ് 2021 …………

Aswathi Kottiyoor
WordPress Image Lightbox