20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു
Kerala

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു

സംസ്ഥാനത്തിന്‍റെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി എ​ഡി​ജി​പി അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. യു​പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് സു​ധേ​ഷ് കു​മാ​ർ, ബി. ​സ​ന്ധ്യ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് അ​നി​ൽ കാ​ന്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ അ​നി​ല്‍​കാ​ന്ത് പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ല്‍ പോ​ലീ​സ് മേ​ധാ​വി​യാ​കു​ന്ന ആ​ദ്യ​യാ​ളാ​ണ്.

നി​ല​വി​ൽ അ​നി​ൽ കാ​ന്ത് റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 1988 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ദ്ദേ​ഹം. എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള അ​ദ്ദേ​ഹം അ​ടു​ത്ത മാ​സം മാ​ത്ര​മേ ഡി​ജി​പി റാ​ങ്കി​ലെ​ത്തൂ. ജൂ​ലൈ 30 ന് ​ഋ​ഷി​രാ​ജ് സിം​ഗ് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ ഡി​ജി​പി റാ​ങ്കി​ലേ​ക്ക് എ​ത്തും.

മ​ന്ത്രി​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി അ​നി​ൽ കാ​ന്തി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ദ​ക്ഷി​ണ​മേ​ഖ​ല എ​ഡി​ജി​പി, വി​ജി​ല​ൻ​സ് മേ​ധാ​വി, ജ​യി​ൽ മേ​ധാ​വി എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. യു​പി​എ​സി സ​ർ​ക്കാ​രി​നു ന​ൽ​കി​യ പ​ട്ടി​ക​യി​ലെ ഏ​റ്റ​വും ജൂ​നി​യ​റാ​യി​രു​ന്നു അ​നി​ൽ കാ​ന്ത്.

പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന സു​ദേ​ഷ് കു​മാ​റി​നെ പോ​ലീ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ പി​ന്തു​ണ​യ്ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​ത്. പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി, പോ​ലീ​സ് ഡ്രൈ​വ​റെ മ​ക​ൾ മ​ർ​ദി​ച്ച സം​ഭ​വം തു​ട​ങ്ങി​യ​വ സു​ദേ​ഷ് കു​മാ​റി​നു തി​രി​ച്ച​ടി​യാ​യി. ബി. ​സ​ന്ധ്യ​യേ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രൊ​ന്നും പി​ന്തു​ണ​ച്ചി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പു​തി​യ പോ​ലീ​സ് മേ​ധാ​വി വൈ​കി​ട്ട് പോ​ലീ​സ് ആ​സ്ഥാ​നത്തെ​ത്തി ബെ​ഹ്റ​യി​ൽ നി​ന്ന് ചു​മ​ത​ല​യേ​റ്റെ​ടു​ക്കും. അ​ടു​ത്ത ജ​നു​വ​രി വ​രെ​യാ​ണ് അ​നി​ൽ കാ​ന്തി​ന് കാ​ലാ​വ​ധി ഉ​ള്ള​ത്.

Related posts

‘പറവകൾക്കൊരു നീർക്കുട’വുമായി എം. എസ്. എഫ്

Aswathi Kottiyoor

പകർച്ചവ്യാധി പ്രതിരോധം: മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
WordPress Image Lightbox