• Home
  • Kerala
  • കോ​വി​ഡ് മ​ര​ണം; ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി
Kerala

കോ​വി​ഡ് മ​ര​ണം; ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തു​ൾ​പ്പെ​ടെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ആ​റാ​ഴ്ച​ക്ക​കം മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു.

എ​ത്ര തു​ക ന​ല്‍​ക​ണ​മെ​ന്ന​തി​നെ കു​റി​ച്ച് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ല്ല. തു​ക ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ര്‍​ക്ക് നാ​ലു​ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് സു​പ്ര​ധാ​ന വി​ധി. ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യു​ള്ള മൂ​ന്നം​ഗ ബ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​ന് ആ​റാ​ഴ്ച​ക്ക​കം മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്ക​ണം. മ​ര​ണ സ​ര്‍​ട്ടി​ഫി​ക്കി​റ്റി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ളി​ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് കോ​ട​തി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ണ​മാ​യി സ​ഹാ​യം ന​ല്‍​കാ​ന്‍ ആ​വി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ള്‍ ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ വി​ധി.

Related posts

🛑 *ഉത്ര വധക്കേസ് :സൂരജിന് ഇരട്ട ജീവപര്യന്തം.*

Aswathi Kottiyoor

കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ നടക്കാവ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി*

Aswathi Kottiyoor
WordPress Image Lightbox