35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക
Kerala

കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക

കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക. കേരളത്തിൽ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിയന്ത്രണം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

കേരളത്തില്‍ നിന്നും വരുന്ന രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കേരളത്തില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര പറഞ്ഞു.

കേരള അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഇതിനായി അതിര്‍ത്തികളില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കാൻ സർക്കാർ നിർദേശിച്ചതായാണ് വിവരം. കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം.

Share this:

Related posts

നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും; എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

കടലിലും കാക്കും മത്സ്യത്തൊഴിലാളികളെ ; ട്രോളിങ്‌ നിരോധനത്തിനുള്ള ഒരുക്കം പൂർത്തിയാക്കി ഫിഷറീസ്‌ വകുപ്പ്‌

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 94.08 ശ​ത​മാ​നം

Aswathi Kottiyoor
WordPress Image Lightbox