• Home
  • Kerala
  • ലോക്ക്ഡൗണിൽ ബിവറേജസിന് നഷ്‌ടം 1,700 കോടി; വ്യാജവാറ്റ് കേസുകൾ 1,112
Kerala

ലോക്ക്ഡൗണിൽ ബിവറേജസിന് നഷ്‌ടം 1,700 കോടി; വ്യാജവാറ്റ് കേസുകൾ 1,112

സംസ്ഥാനത്ത് ലോക്കഡൗൺ കാലത്ത് ബിവറേജസ് കോർപറേഷൻ അടച്ചിട്ടതിലൂടെ ഉണ്ടായത് 1,700 കോടി രൂപയുടെ നഷ്‌ടം. കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26ആം തീയതിയാണ് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടിയത്. ഈ കാലയളവിലാണ് 1,700 കോടിയുടെ നഷ്‌ടം ഉണ്ടായത്.

അതേസമയം സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചതോടെ വ്യാജ വാറ്റും ലോക്ക്ഡൗൺ സമയത്ത് സുലഭമായി ലഭിച്ചിരുന്നു. കൂടാതെ വ്യാജവാറ്റ് സംഘങ്ങൾക്കെതിരെ നിരവധി കേസുകളാണ് സംസ്‌ഥാനത്ത് ഈ കാലയളവിൽ എക്‌സൈസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.

1,112 കേസുകളാണ് സംസ്‌ഥാനത്തൊട്ടാകെ വ്യാജവാറ്റ് സംഘങ്ങൾക്കെതിരെ എക്‌സൈസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. 168 കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്‌. അതേസമയം 9 കേസുകൾ മാത്രമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്‌.

Related posts

*കൗണ്‍സിലിങ്ങിനെത്തിയെ 13-കാരനെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവ്.*

Aswathi Kottiyoor

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് റിമാന്റില്‍*

Aswathi Kottiyoor

വയനാട് തൊവരിമലയില്‍ പെണ്‍കടുവ കൂട്ടിലായി; ഉള്‍വനത്തിൽ തുറന്നുവിടും.*

Aswathi Kottiyoor
WordPress Image Lightbox