21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൊവിഡ് വാക്‌സിന്‍ വോളന്റീയര്‍ ആകാന്‍ അവസരം.
kannur

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൊവിഡ് വാക്‌സിന്‍ വോളന്റീയര്‍ ആകാന്‍ അവസരം.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കൊവിഡ് വാക്‌സിന്‍ വോളന്റീയര്‍ ആകാന്‍ അവസരം. വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ 5000 വോളണ്ടിയര്‍മാരുടെ ലിസ്റ്റാണ് തയ്യാറാക്കുക. ഇതില്‍ നിന്നും ആവശ്യമുള്ളവരെ തെരഞ്ഞെടുക്കും. ഐസിഎംആറും, ബന്ധപ്പെട്ട റെഗുലേറ്ററി അതോറിറ്റിയും അംഗീകരിച്ച പ്രാരംഭ പഠനം വിജയകരമായി പൂര്‍ത്തീകരിച്ച പുതിയ വാക്‌സിനാണ് വോളണ്ടിയര്‍മാര്‍ക്ക് നല്‍കുക. കേരളത്തില്‍ നിന്നും വാക്‌സിന്‍ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏകഗവേഷണ കേന്ദ്രമാണ് എംസിസി. പരീക്ഷണം നടത്താന്‍ ബിറാക് (ബയോ ടെക്‌നോളജി ഇന്‍ഡസ്ടറി റിസര്‍ച്ച് കൌണ്‍സിലിന്റെ ) അനുമതി എംസിക്ക് ലഭിച്ചിട്ടുണ്ട്. ജൂലായില്‍ പരീക്ഷണം ആരംഭിക്കും. ഗവേഷണത്തില്‍ പങ്കെടുക്കുന്നവര്‍ക്കു പുതുതായി വികസിപ്പിച്ച വാക്‌സിന്‍ നല്‍കും. വാക്‌സിനെടുത്തയാളെ നിരീക്ഷിച്ചു ബുദ്ധിമുട്ടുകളില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യും. 12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കു വേണ്ടിയുള്ള വാക്‌സിനാണ് പരീക്ഷിക്കുന്നത്. കാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷം കൊണ്ട് പരീക്ഷണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മൂന്നു ഘട്ട പരീക്ഷണത്തില്‍ രണ്ടു ഘട്ടത്തിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ബയോടെക്‌നോളജി വകുപ്പിന്റെ മിഷന്‍ കോവിഡ് സുരാക്ഷാ പദ്ധതി പ്രകാരമാണ് പരീക്ഷണം.
കൊവിഡ് ബാധിച്ചവര്‍ക്കും, കൊവിഡ് ഭേദമായ വര്‍ക്കും, രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും പഠനത്തില്‍ പങ്കാളിയാകാന്‍ കഴിയില്ല.

എംസിസിയിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മക്കള്‍ ഇതിന്റെ ആദ്യപടിയായി വാക്‌സിന്‍ വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷണത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വ്യക്തികളും സംഘടനകളും 0490 -2399499 /04902399245 എന്ന നമ്പറില്‍ തിങ്കള്‍ – വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം

Related posts

മ​ട്ട​ന്നൂ​ർ റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി

Aswathi Kottiyoor

ജില്ലയില്‍ 621 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും………

Aswathi Kottiyoor

ഒരു മാസം; വാക്‌സിൻ സുരക്ഷയിൽ 3,000 കുഞ്ഞുങ്ങൾ

Aswathi Kottiyoor
WordPress Image Lightbox