25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മു​റി​ച്ച​ത് 14 കോ​ടി രൂപയുടെ മ​ര​ങ്ങ​ൾ: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്
Kerala

മു​റി​ച്ച​ത് 14 കോ​ടി രൂപയുടെ മ​ര​ങ്ങ​ൾ: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്

സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി മു​​​​റി​​​​ച്ചു ക​​​​ട​​​​ത്തി​​​​യ​​​​ത് 14 കോ​​​​ടി രൂ​​​​പ വി​​​​ല വ​​​​രു​​​​ന്ന 21,000 തേ​​​​ക്ക്, ഈ​​​​ട്ടി മ​​​​ര​​​​ങ്ങ​​​​ളെ​​​​ന്നു വ​​​​നം വി​​​​ജി​​​​ല​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​തി​​​​ൽ 8.5 കോ​​​​ടി രൂ​​​​പ വി​​​​ല മ​​​​തി​​​​ക്കു​​​​ന്ന ത​​​​ടി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തെ​​​​ന്നും വ​​​​നം വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ചീ​​​​ഫ് ഫോ​​​​റ​​​​സ്റ്റ് ക​​​​ണ്‍​സ​​​​ർ​​​​വേ​​​​റ്റ​​​​ർ (പി​​​​സി​​​​സി​​​​എ​​​​ഫ്) ഗം​​​​ഗാ സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. വ​​​​നം വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​രിനു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കൈ​​​​മാ​​​​റി. വ​​​​യ​​​​നാ​​​​ട് മു​​​​ട്ടി​​​​ലി​​​​ല​​​​ട​​​​ക്കം അ​​​​ഞ്ച് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​രം​​​​മു​​​​റി സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ചാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു വ​​​​ലി​​​​യ വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​യി. ​ഉ​​​​ത്ത​​​​ര​​​​വി​​​​ലെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കാതെ പാ​​​​സി​​​​നാ​​​​യി വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച​​​​തു ക​​​​ടു​​​​ത്ത അ​​​​നാ​​​​സ്ഥ​​​​യാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.
1900 ക്യു​​​​ബി​​​​ക് മീ​​​​റ്റ​​​​ർ മ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് വ​​​​ന​​​​ഭൂ​​​​മി​​​​യി​​​​ൽ നി​​​​ന്ന് മു​​​​റി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ 1600 ക്യൂ​​​​ബി​​​​ക് മീ​​​​റ്റ​​​​ർ തേ​​​​ക്കും 300 ക്യു​​​​ബി​​​​ക് മീ​​​​റ്റ​​​​ർ ഈ​​​​ട്ടി​​​​യു​​​​മാ​​​​ണ്. 8.5 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ മ​​​​ര​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ക​​​​ണ്ടെ ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

നേ​​​​ര്യ​​​​മം​​​​ഗ​​​​ലം, അ​​​​ടി​​​​മാ​​​​ലി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ത്തി​​​​യ മ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ക​​​​ണ്ടെത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ൽനിന്നു മു​​​​റി​​​​ച്ച തേ​​​​ക്കി​​​​ന്‍റെ ഒ​​​​രു​​​​ഭാ​​​​ഗം ക​​​​ണ്ടെ ത്തി. ​​​​വ​​​​യ​​​​നാ​​​​ട്ടിൽനി​​​​ന്നു മു​​​​റി​​​​ച്ച ഈ​​​​ട്ടി​​​​യു​​​​ടെ 95 ശ​​​​ത​​​​മാ​​​​ന​​​​വും സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് ക​​​​ണ്ടെത്തി.

​​​​പ​​​​ട്ട​​​​യ ഭൂ​​​​മി​​​​യി​​​​ൽനി​​​​ന്നും മ​​​​റ്റു സ​​​​ർ​​​​ക്കാ​​​​ർ ഭു​​​​മി​​​​യി​​​​ൽനി​​​​ന്നു​​​​മാ​​​​ണു വ്യാ​​​​പ​​​​ക മ​​​​രം മു​​​​റി ന​​​​ട​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്പോ​​​​ൾ അ​​​​തു വ്യ​​​​ക്ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ പാ​​​​സി​​​​നാ​​​​യി വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു. അ​​​​താ​​​​ണ് വ്യാ​​​​പ​​​​ക മ​​​​രം​​​​മു​​​​റി​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
വ​​​​യ​​​​നാ​​​​ട്ടി​​​​ൽ പാ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ൽ കാ​​​​ര​​​​ണം ത​​​​ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​യി. എ​​​​ന്നാ​​​​ൽ, തൃ​​​​ശൂ​​​​രി​​​​ൽ പാ​​​​സു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ശി​​​​പാ​​​​ർ​​​​ശ വ​​​​ന്നു. അ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മ​​​​രം​​​​മു​​​​റി​​​​ച്ചു ക​​​​ട​​​​ത്തി. റ​​​​വ​​​​ന്യൂ പ​​​​ട്ട​​​​യ ഭൂ​​​​മി​​​​യി​​​​ൽനി​​​​ന്ന​​​​ട​​​​ക്കം മ​​​​ര​​​​ങ്ങ​​​​ൾ മു​​​​റി​​​​ച്ചു. വ​​​​നം- റ​​​​വ​​​​ന്യു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വീ​​​​ഴ്ച ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെന്നും ​​​​അ​​​​തു ത​​​​ട​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത വ​​​​നം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള പാ​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം മാ​​​​ത്ര​​​​മാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നു​​​​ള്ള​​​​ത്. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി വേ​​​​ണം.
പ​​​​ട്ട​​​​യം ന​​​​ൽ​​​​കു​​​​ന്പോ​​​​ൾത്ത​​​​ന്നെ പ​​​​ട്ട​​​​യ​​​​ഭൂ​​​​മി​​​​യി​​​​ലെ ഷെ​​​​ഡ്യൂ​​​​ൾ മ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​തെ​​​​ല്ലാ​​​​മെ​​​​ന്ന രേ​​​​ഖ റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് സൂ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​തി​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നു ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​ന്നു.

Related posts

ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലിസ്

Aswathi Kottiyoor

ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണം: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

Aswathi Kottiyoor

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ല; നിലപാടറിയിച്ച് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox