23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • വ്യാജ മദ്യവില്പന തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു
Peravoor

വ്യാജ മദ്യവില്പന തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു

മണത്തണ: വ്യാജ മദ്യവില്പന തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി എക്‌സൈസ് പോലീസ് മറ്റു വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ അധ്യക്ഷനായി . യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ശരത്,ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വര്‍ഗീസ്,ഗ്രാമപഞ്ചായത്ത് അംഗം ബേബി സോജ, എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ എം പി സജീവന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി വി രാമന്‍,വി കെ ശശീന്ദ്രന്‍,വിശാല്‍ ഹരീന്ദ്രനാഥ്,എം സുകേഷ് തുടങ്ങിയവര്‍
നേതൃത്വം നൽകി . നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച പോലീസും ജാഗ്രത സമിതി പ്രതിനിധികളും കോളനി സന്ദര്‍ശിക്കുന്നതിനും തുടര്‍ന്ന് മദ്യ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു

Related posts

ജനകീയ കമ്മിറ്റി രൂപികരണം

Aswathi Kottiyoor

യു.ഡി.എഫ് വനിത ജനപ്രതിനിധികള്‍ ഉപവാസം നടത്തി.

Aswathi Kottiyoor

ഭാരത് സേവാഗ് സമാജിന്റെ ഈ വർഷത്തെ സാമൂഹിക സേവനത്തിനുള്ള ദേശീയപുരസ്കാരം നേടിയ കൃപ സ്കൂൾ പ്രിൻസിപ്പൽ ടി ടി ജോസഫിന് മാതൃകാ ചാരിറ്റബിൾ പ്രസിഡന്റ് ശ്രീ ദേവദാസൻ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox