23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • *ആറു ലിറ്റർ വിദേശ മദ്യവുമായി അടയ്ക്കാത്തോടു സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*
Kelakam

*ആറു ലിറ്റർ വിദേശ മദ്യവുമായി അടയ്ക്കാത്തോടു സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

ആറു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച അടയ്ക്കാത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

അടക്കാത്തോട് പൊയ്കയിൽ വീട്ടിൽ ബിനു വർഗീസ് എന്നയാളെയാണ് അടയ്ക്കാത്തോട് വച്ച് 6 കുപ്പി (6 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്. സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, എൻ.സി.വിഷ്ണു എന്നിവർ പങ്കെടുത്തു.

Related posts

പ്രിയപ്പെട്ട പുസ്തകങ്ങൾ കിട്ടിയില്ല എന്ന് പറഞ്ഞ് വായിക്കാതിരിക്കരുത്… വായിക്കുക മാത്രമല്ല; ഇനി കുറിക്കു കൊള്ളുന്ന അഭിപ്രായവും പറയാം: വായനക്കും സംവാദത്തിനും വേദിയൊരുക്കി നിധി ബുക്ക്സ് .

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox