22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *പൊലീസ് സ്റ്റേഷനില്‍ എത്താതെ പരാതി നല്‍കാം; കേരള പൊലീസ്*
Kerala

*പൊലീസ് സ്റ്റേഷനില്‍ എത്താതെ പരാതി നല്‍കാം; കേരള പൊലീസ്*

പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാവുന്ന കേരള പൊലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മിത്രം കിയോസ്‌ക് എന്ന് പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎം കൗണ്ടര്‍ മാതൃകയിലുള്ള സംവിധാനം വഴിയാണ് പരാതികള്‍ അറിയിക്കേണ്ടത്.

ഇ-മെയില്‍, ഫോണ്‍, വിഡിയോ കോള്‍ എന്നിവയെല്ലാം വഴി പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പരാതി നല്‍കാവുന്ന തരത്തിലാണ് മിത്രം കിയോസ്‌കുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരാതിക്കാര്‍ക്ക് മിത്രം കിയോസ്‌കിലെ സ്‌ക്രീനില്‍ കാണുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിവരങ്ങള്‍ നല്‍കാം. നേരിട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച ഈ സംവിധാനത്തില്‍ 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു. പരാതി ഇ-മെയില്‍ അയക്കാനും എഴുതി തയാറാക്കിയവ സ്‌കാന്‍ ചെയ്ത് അയക്കുന്നതിനും സംവിധാനമുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിഡിയോ കോള്‍ വഴി ബന്ധപ്പെടാനും സൗകര്യമുണ്ട്. ഇത്തരം കിയോസ്‌കുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കാനാണ് കേരള പൊലീസിന്റെ തീരുമാനം.

Related posts

ശബരിമല നട ഇന്നു തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ

Aswathi Kottiyoor

മോർബി തൂക്കുപാലം നിർമാണത്തിൽ വൻവെട്ടിപ്പ്; അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 2 കോടി, ചെലവഴിച്ചത് 12 ലക്ഷം

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 52.6 കോടിയുടെ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox