22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാലും തൈരും പാക്കറ്റില്‍ വീട്ടിലെത്തിച്ച മില്‍മ ഇനി ചാണകവുമെത്തിക്കും.
Kerala

പാലും തൈരും പാക്കറ്റില്‍ വീട്ടിലെത്തിച്ച മില്‍മ ഇനി ചാണകവുമെത്തിക്കും.

പാലും തൈരു​ം പാക്കറ്റില്‍ വീട്ടിലെത്തിച്ച മില്‍മ ഇനി ചാണകവുമെത്തിക്കും. പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളുമായിരുന്നു മില്‍മ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്​. എന്നാല്‍ ചാണകത്തെ കൂടി ബ്രാന്‍ഡ്​ ചെയ്​ത്​ മാര്‍ക്കറ്റിലെത്തിച്ച്‌​ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ്​ മില്‍മ ലക്ഷ്യമിടുന്നത്​.​

മട്ടുപ്പാവ്​ കൃഷിക്ക്​ മുതല്‍ വന്‍​ തോട്ടങ്ങളില്‍ വ​െ​ര ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ്​ ചാണകം മാര്‍ക്കറ്റിലെത്തിക്കുക. മില്‍മയുടെ സഹസ്ഥാപനങ്ങളി​ലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്​മെന്‍റ്​ ഫൗണ്ടേഷനാണ്​ ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്​കരിച്ചിരിക്കുന്നത്​.

നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക്​ ചാണകം എത്തിക്കുക എന്നതാണ്​ മില്‍മ ലക്ഷ്യമിടുന്നത്​.
പ്രാദേശിക ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ്​ സംഭരിക്കുക. ഒരു കിലോക്ക്​ 25 രൂപ നിരക്കാണ്​ ഈടാക്കുക. 2,5,10 കിലോകളിലും മാര്‍ക്കറ്റിലെത്തിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പൈസസ്​ റിസര്‍ച്ചിന്​ വേണ്ടി ചാണകം നല്‍കുന്ന മില്‍മ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക്​ ചാണകം നല്‍കാനുള്ള അനുമതി സര്‍ക്കാറിനോട്​ തേടിയിട്ടുമുണ്ട്​.

Related posts

കൊ​ച്ചി​യി​ൽ ക​മ്പി ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം

Aswathi Kottiyoor

ബ​ഫ​ര്‍ സോ​ണി​ല്‍ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

Aswathi Kottiyoor

ചികിത്സാ ആനുകൂല്യങ്ങള്‍ക്കായി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നടത്തി ബുദ്ധിമുട്ടിക്കരുത്: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox