22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
kannur

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​ന​വും ചൊ​ക്ലി പോ​ലീ​സ് സ്‌​റ്റേ​ഷ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെയ്തു. മാ​ങ്ങാ​ട്ടു​പ​റ​മ്പ് റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ള​യ​വും കോ​വി​ഡും ഉ​ള്‍​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള യു​വ​ത​ല​മു​റ​യാ​ണ് ഇ​ന്ന് പോ​ലീ​സി​ല്‍ ഏ​റെ​യും. അ​ത് പോ​ലീ​സ് സേ​ന​യു​ടെ കാ​ര്യ​ക്ഷ​മ​ത​യി​ല്‍ പ്ര​ക​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം. ​വി​ജി​ന്‍ എം​എ​ല്‍​എ, ക​ണ്ണൂ​ര്‍ ഡി​ഐ​ജി കെ. ​സേ​തു​രാ​മ​ന്‍, റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ, ഡി​വൈ​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ല്‍ പോ​ലീ​സ് പ​രി​ശീ​ല​ന​ത്തി​നാ​യി പു​തു​താ​യി നി​ര്‍​മി​ച്ച സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി എം. ​വി. ഗോ​വി​ന്ദ​ന്‍ നി​ര്‍​വ​ഹി​ച്ചു.
മാ​ങ്ങാ​ട്ടു​പ​റ​മ്പ് ക​ണ്ണൂ​ര്‍ സ​ർ​വ​ക​ലാ​ശാ​ല റോ​ഡി​ല്‍ നി​ര്‍​മി​ച്ച ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്കും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച്, ക്രൈം ​ബ്രാ​ഞ്ച്, ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​മാ​രു​ടെ ഓ​ഫീ​സു​ക​ളും ഒ​രു കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളു​മാ​ണ് നി​ല​വി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍, ഇ​രി​ട്ടി, പേ​രാ​വൂ​ര്‍ എ​ന്നീ നാ​ല് സ​ബ് ഡി​വി​ഷ​നു​ക​ളി​ലാ​യി 19 പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ളാ​ണ് റൂ​റ​ല്‍ എ​സ്പി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന​ത്.

ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ർ. ഇ​ള​ങ്കോ, കെ.​പി. മോ​ഹ​ന​ന്‍ എം​എ​ൽ​എ, ചൊ​ക്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ, ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഇ. ​വി​ജ​യ​ന്‍, പാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശ്രീ​നി​ല ശ്രീ​ജി​ത്ത്, ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഉ​ഷ, അ​ഡീ​ഷ​ണ​ൽ ഡി​സി​പി ഹ​രി​ഷ്ച​ന്ദ്ര​നാ​യി​ക്, ത​ല​ശേ​രി എ​സി​പി വി. ​സു​രേ​ഷ് , കെ.​സി. സു​ഭാ​ഷ് ബാ​ബു, പ്ര​ജീ​ഷ്, ടി. ​ഷം​സു​ദീ​ന്‍ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.

Related posts

വാ​ട്സ് ആ​പ്പ് വ​ഴി “ല​ക്കി ഡ്രോ’​യു​മാ​യി ത​ട്ടി​പ്പു​സം​ഘം

Aswathi Kottiyoor

മാ​ര്‍​ച്ച് മാ​സ​ത്തെ റേ​ഷ​ന്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം

Aswathi Kottiyoor

ഇന്ധനവില വർധന ; സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ……….

Aswathi Kottiyoor
WordPress Image Lightbox