24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ‘ദി​ശാ ദ​ർ​ശ​ൻ’ ഓ​ൺ​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം
kannur

‘ദി​ശാ ദ​ർ​ശ​ൻ’ ഓ​ൺ​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം

പ​യ്യാ​വൂ​ർ: സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ -തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യം വ​യ്ക്കു​ന്ന ‘ദി​ശാ ദ​ർ​ശ​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​ൺ​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം നാ​ലി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഏ​ഴി​ന് ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ല​ത്തി​ലെ ഹൈ​സ്കൂ​ൾ മു​ത​ൽ ഡി​ഗ്രി ത​ലം വ​രെ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.
കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത ക​രി​യ​ർ ഗു​രു ഡോ. ​ഐ​സ​ക് തോ​മ​സ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ക​ഴി​വ്‌ തെ​ളി​യി​ച്ച പ്ര​ഗ​ത്ഭ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഓ​ൺ​ലൈ​നാ​യി സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി, എം​എ​ൽ​എ യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും ലൈ​വ് ആ​യി കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​വും.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ​ഠ​നാ​വ​സ​ര​ങ്ങ​ളും തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന തു​ട​ർ പ​ദ്ധ​തി​ക​ളും ‘ദി​ശാ ദ​ർ​ശ​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​വും. മീ​റ്റിം​ഗ് ഐ​ഡി: 997 6687 8264. പാ​സ് കോ​ഡ്: 677756.

Related posts

ക​ള്ളു​ഷാ​പ്പു​ക​ൾ​ക്ക് മു​ന്നി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​പ്പ​റ​ത്തി വ​ൻ തി​ര​ക്ക്

നെല്ല് സംഭരണം: കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം

Aswathi Kottiyoor

ഓൺലൈൻ പരാതി പരിഹാര അദാലത്ത്

Aswathi Kottiyoor
WordPress Image Lightbox