പേരാവൂർ: പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് കെ സുധാകരന്‍ എം പി മുഖാന്തിരം മണപ്പുറം ഫിനാന്‍സ് നല്‍കുന്ന ഐസിയു വെന്റിലേറ്ററിന്റെ കൈമാറ്റം നടത്തി.മണപ്പുറം എം ഡി വി പി നന്ദകുമാർ ആണ് പേരാവൂരിൽ നടന്ന ചടങ്ങിൽ വെന്റിലേറ്റർ കൈമാറിയത്. പരിപാടിയിൽ അഡ്വ.സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ഗീത, ജൂബിലി ചാക്കോ,പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ,ആശുപത്രി അധികൃതർ ,മണപ്പുറം ഫിനാൻസ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു