23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • ഇന്ധന വില വർധനവ് ;മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു
Peravoor

ഇന്ധന വില വർധനവ് ;മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

പേരാവൂർ :സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വർധനവിനെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചത്. പരിപാടിയിൽ യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സിറാജ് പൂക്കോത്ത് അധ്യക്ഷതയിൽ ജില്ല പ്രസിഡന്റ് നസീർ മാസ്റ്റർ നല്ലൂർ പഥാക നൽകി ഉദ്ഘാടനം നിർവഹിച്ചു .അജ്മൽ ആറളം,സവാദ് പെരിയത്തിൽ, ഇജാസ് ആറളം, ഷഹീർ മാസ്റ്റർ, ഫാസിൽ ആറളം, തറാൽ ഹംസ ഹാജി, നസീർ ആറ്റ, ഖാസിം ചെവിടിക്കുന്ന്, ശഫീഖ് സുലൈമാൻ, സി കെ ശംസീർ, ഹാരിസ മുസ്സ, ഇകെ ശഫാഫ്, മഹ്റുഫ് മുണ്ടേരി തുടങ്ങിയവർ സംബന്ധിച്ചു.പേരാവൂരിൽ നിന്നും ആരംഭിച്ച റാലി കാക്കയങ്ങാട് വിളക്കോട്,പയഞ്ചേരി മുക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇരിട്ടിയിൽ സമാപിച്ചു. പ്രതിഷേധസൂചകമായി വഴിയിലുടനീളമുള്ള പെട്രോൾ പമ്പിൽ നിന്നും രണ്ടുരൂപയ്ക്ക് പെട്രോൾ വാങ്ങിയാണ് റാലിയിൽ പങ്കെടുത്തവർ ഇരിട്ടിയിലേക്ക് നീങ്ങിയത്.സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു

Related posts

പേരാവൂരിൽ യൂത്ത് ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യ നിക്ഷേപം

Aswathi Kottiyoor

പേരാവൂർ താലൂക്കാശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി……….

Aswathi Kottiyoor
WordPress Image Lightbox